കാസർഗോഡ് വന്ദേ ഭാരത് 20 കോച്ചുകളുമായി പത്ത് മുതൽ ഓടിത്തുടങ്ങും
Wednesday, January 8, 2025 1:46 AM IST
കൊല്ലം: കോട്ടയം വഴിയുള്ള തിരുവനന്തപുരം സെൻട്രൽ - കാസർഗോഡ് വന്ദേഭാരത് (20633/64) എക്സ്പ്രസ് 20 കോച്ചുകളുമായി പത്തു മുതൽ സർവീസ് ആരംഭിക്കും. നിലവിൽ ഈ ട്രെയിൻ വെള്ളനിറത്തിലുള്ള 16 കോച്ചുകളുമായാണ് ഓടുന്നത്.
കോച്ചുകളുടെ എണ്ണം വർധിപ്പിക്കുന്നതിന്റെ ഭാഗമായി 20 റേക്കുകളുള്ള ഓറഞ്ച് നിറത്തിലുള്ള പുതിയ ട്രെയിൻ കഴിഞ്ഞ ദിവസം ചെന്നൈയിൽനിന്നു കൊച്ചുവേളിയിൽ എത്തിയിരുന്നു. ഇതാണ് പത്തു മുതൽ ഉപയോഗിക്കുക.