വലിച്ചെറിയൽ വിരുദ്ധ കാമ്പയിൻ; കാമറാക്കണ്ണുകളുമായി എൻഎസ്എസ് വോളന്റിയർമാരും
Wednesday, January 8, 2025 1:46 AM IST
തിരുവനന്തപുരം: മാലിന്യമുക്തം നവകേരളം ജനകീയ കാന്പയിനിന്റെ ഭാഗമായ വലിച്ചെറിയൽ വിരുദ്ധ കാമ്പയിനിൽ നാഷണൽ സർവീസ് സ്കീമും (എൻഎസ്എസ്) ഭാഗമാകുന്നു.
മാലിന്യവും പാഴ് വസ്തുക്കളും വലിച്ചെറിയുന്നത് കുട്ടികളുടെ കാമറാക്കണ്ണുകൾ പകർത്തും. തദ്ദേശഭരണവകുപ്പും ശുചിത്വമിഷനുമായി ചേർന്നാണ് എൻഎസ്എസ് ഈ പ്രവർത്തനം ആവിഷ്കരിക്കുന്നത്.
സംസ്ഥാനത്തെ നാലായിരത്തോളം എൻഎസ്എസ് യൂണിറ്റുകളിലാണ് കാമ്പയിൻ ആസൂത്രണം ചെയ്തിരിക്കുന്നത്.