22ലെ പണിമുടക്ക്; സെറ്റോ നോട്ടീസ് നൽകി
Wednesday, January 8, 2025 2:58 AM IST
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരും അധ്യാപകരും 22നു സെറ്റോയുടെ നേതൃത്വത്തിൽ പണിമുടക്കുന്നതുമായി ബന്ധപ്പെട്ടു നോട്ടീസ് നൽകി. പ്രകടനമായി സെക്രട്ടേറിയറ്റിൽ എത്തിയാണ് പണിമുടക്ക് നോട്ടീസ് നൽകിയത്.
കെപിസിസി മുൻ പ്രസിഡന്റ് കെ. മുരളീധരൻ ഉദ്ഘാടനം ചെയ്തു. എന്തുകൊണ്ട് പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കാൻ കഴിയുന്നില്ലെന്ന് സർക്കാർ വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.