ജയ് ബാപ്പു ജയ് ഭീം ജയ് സംവിധാൻ കാന്പയിൻ സംസ്ഥാനതല ഉദ്ഘാടനം നാളെ
Wednesday, January 8, 2025 1:46 AM IST
തിരുവനന്തപുരം: മഹാത്മാഗാന്ധി കോണ്ഗ്രസ് അധ്യക്ഷനായതിന്റെ ശതാബ്ദി ആഘോഷങ്ങളുടെയും എഐസിസി പ്രഖ്യാപിച്ച ജയ് ബാപ്പു ജയ് ഭീം ജയ് സംവിധാൻ കാന്പയിന്റെയും സംസ്ഥാനതല ഉദ്ഘാടനവും നാളെ കെപിസിസി ആസ്ഥാനത്തെ രാജീവ് ഗാന്ധി ഓഡിറ്റോറിയത്തിൽ നടക്കും.
രാവിലെ 10ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ കോണ്ഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ. ആന്റണി സമ്മേളനം ഉദ്ഘാടനം ചെയ്യും.
ഇന്ത്യൻ ഹിസ്റ്ററി കോണ്ഗ്രസ് മുൻ പ്രസിഡന്റ് പ്രഫ. ആദിത്യ മുഖർജി മുഖ്യപ്രഭാഷണം നടത്തും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, സാമൂഹിക ചിന്തകൻ ബി. രാജീവൻ, ചരിത്രകാരൻ പ്രഫ. എൻ. ഗോപകുമാരൻ എന്നിവർ പ്രസംഗിക്കും. മുൻ കെപിസിസി പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ളയെ ചടങ്ങിൽ ആദരിക്കും.