കൊ​​​ച്ചി: സം​​​സ്ഥാ​​​ന സ്‌​​​കൂ​​​ള്‍ ക​​​ലോ​​​ത്സ​​​വ​​​ത്തി​​​നെ​​​ത്തി​​​യ കു​​​ട്ടി​​​ക​​​ളെ ഡ​​​ബി​​​ള്‍ ഡെ​​​ക്ക​​​ര്‍ ബ​​​സി​​​ല്‍ കു​​​ത്തി​​​നി​​​റ​​​ച്ച് പ്ര​​​ദ​​​ര്‍ശി​​​പ്പി​​​ച്ച​​​ത് സു​​​ര​​​ക്ഷാ വീ​​​ഴ്ച​​​യാ​​​ണെ​​​ന്ന് ഹൈ​​​ക്കോ​​​ട​​​തി.

ബ​​​സി​​​ന് മു​​​ക​​​ളി​​​ല്‍ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി​​​യ​​​ട​​​ക്കം ഉ​​​ണ്ടാ​​​യി​​​രു​​​ന്നു. ഇ​​​തേ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി​​​യാ​​​ണ് ത​​​ദ്ദേ​​​ശ സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി​​​രു​​​ന്ന​​​പ്പോ​​​ള്‍ സു​​​ര​​​ക്ഷാ മാ​​​ര്‍ഗ​​​നി​​​ർ​​​ദേ​​​ശം‍ പു​​​റ​​​ത്തി​​​റ​​​ക്കി​​​യ​​​തെ​​​ന്നും ജ​​​സ്റ്റീ​​​സ് അ​​​നി​​​ല്‍ കെ. ​​​ന​​​രേ​​​ന്ദ്ര​​​ന്‍, ജ​​​സ്റ്റീ​​​സ് എ​​​സ്. മു​​​ര​​​ളീ​​കൃ​​​ഷ്ണ എ​​​ന്നി​​​വ​​​രു​​​ള്‍പ്പെ​​​ട്ട ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ച് ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.


അ​​​പ​​​ക​​​ടം പ​​​റ്റി​​​യാ​​​ല്‍ ഇ​​​ര​​​ക​​​ള്‍ക്ക് ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം ന​​​ല്‍ക​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ടാ​​​ന്‍ കു​​​റേ​​​പ്പേ​​​രു​​​ണ്ടാ​​​കും. കൊ​​​ച്ചി​​​യി​​​ല്‍ സ്‌​​​റ്റേ​​​ജി​​​ല്‍നി​​​ന്ന് വീ​​​ണ എം​​​എ​​​ല്‍എ​​​യെ എ​​​ടു​​​ത്തു​​​കൊ​​​ണ്ടു​​​പോ​​​യ​​​ത് അ​​​ശാ​​​സ്ത്രീ​​​യ​​​മാ​​​യാ​​​ണെന്നും കോടതി നിരീക്ഷിച്ചു.