തദ്ദേശ തെരഞ്ഞെടുപ്പ്: കൂടുതൽ വോട്ടിംഗ് യന്ത്രങ്ങൾ വാങ്ങും
Wednesday, January 8, 2025 2:58 AM IST
കൊല്ലം: ആസന്നമായ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിനു മുന്നോടിയായി മള്‍ട്ടി പോസ്റ്റ് ഇലക്ട്രോ ണിക് വോട്ടിംഗ് മെഷീനുകള്‍ കൂടുതൽ (എംപിഇവിഎം) വാങ്ങാൻ തീരുമാനിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്. 37.39 കോടി രൂപ ചെലവഴിച്ചാണ് പുതിയ മെഷീനുകള്‍ വാങ്ങുന്നത്.
തദ്ദേശ സ്ഥാപനങ്ങളുടെ വാര്‍ഡ് അതിര്‍ത്തി പുനര്‍നിര്‍ണയത്തിന്റെ ഭാഗമായി വാര്‍ഡുകളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധന ഉണ്ടായതാണ് പുതിയ മെഷീനുകളുടെ ആവശ്യകത സംബന്ധിച്ച് കമ്മീഷന് ബോധ്യപ്പെട്ടത്. 14,000 കണ്ട്രോള് യൂണിറ്റുകള്‍, 26,400 ബാലറ്റ് യൂണിറ്റുകള്‍, 35,000 ഡിഎംഎം (ഡിറ്റാച്ചബിള്‍ മെമ്മറി മൊഡ്യൂള്‍) എന്നിവയും ഇതോടൊപ്പം വാങ്ങും.