റോഡ് കൈയേറി ജ്വാല പരിപാടി: കോടതിയലക്ഷ്യ കേസെടുക്കാന്‍ ഹൈക്കോടതി നിര്‍ദേശം
Tuesday, January 7, 2025 2:07 AM IST
കൊച്ചി: തിരുവനന്തപുരം ബാലരാമപുരത്ത് നടത്തിയ -ജ്വാല വനിതാ ജംഗ്ഷന്- പരിപാടിയില്‍ കോടതിയലക്ഷ്യ കേസെടുക്കാന്‍ ഹൈക്കോടതി നിര്‍ദേശം.
ജസ്റ്റീസ് അനില്‍ കെ. നരേന്ദ്രന്, ജസ്റ്റീസ് എസ്. മുരളീകൃഷ്ണ എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചാണ് രജിസ്ട്രിക്ക് നിര്‍ദേശം നല്‍കിയത്.
പരിപാടിയുടെ വീഡിയോ ദൃശ്യങ്ങള്‍ ഹാജരാക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. വഞ്ചിയൂരില്‍ റോഡ് തടസപ്പെടുത്തി സിപിഎം സമ്മേളനം നടത്തിയതുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കവേയാണ് ഹൈക്കോടതിയുടെ നടപടി.
റോഡ് തടസപ്പെടുത്തി നടത്തുന്ന പരിപാടികളില്‍ സ്വമേധയാ കേസെടുക്കാനും കോടതി തീരുമാനിച്ചിട്ടുണ്ട്.