അഴിമതിക്കാർക്ക് വിജിലൻസ് പിഴയീടാക്കിയത് എട്ടുകോടി രൂപ
Tuesday, January 7, 2025 2:07 AM IST
തൃശൂർ: 2024ൽ അഴിമതിക്കാർക്ക് വിജിലൻസ് പിഴയിനത്തിൽ ഈടാക്കിയത് എട്ടു കോടിയോളം രൂപ. സംസ്ഥാനത്തുടനീളം 930 മിന്നൽപരിശോധനകളാണു കഴിഞ്ഞവർഷം വിജിലൻസ് നടത്തിയത്.
ജനുവരിമുതൽ നവംബർവരെയുള്ള കണക്കുപ്രകാരം 7,83,68,238 രൂപയാണ് ഈടാക്കിയത്. ഡിസംബറിലേതുകൂടി കണക്കാക്കുന്പോൾ എട്ടുകോടി കവിയും.
പരിശോധനയിൽ ജിഎസ്ടി വകുപ്പിനു ലഭിച്ച 11,37,299 രൂപയും മോട്ടോര്‍ വാഹന വകുപ്പിനു ലഭിച്ച 1,00,53,800 രൂപയും, മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പിനു ലഭിച്ച 6,71,77,139 രൂപയും ഇതിൽ ഉൾപ്പെടും.
കൂടാതെ 120 വിജിലൻസ് കേസുകളും 81 വിജിലൻസ് അന്വേഷണങ്ങളും 326 പ്രാഥമിക അന്വേഷണങ്ങളും 28 രഹസ്യാന്വേഷണങ്ങളും വിജിലൻസ് നടത്തി.