തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മ​​​ല​​​യാ​​​ള ച​​​ല​​​ച്ചി​​​ത്ര​​​ങ്ങ​​​ള്‍​ക്കു​​​ള്ള 2024-ലെ ​​​കേ​​​ര​​​ള സം​​​സ്ഥാ​​​ന ച​​​ല​​​ച്ചി​​​ത്ര അ​​​വാ​​​ര്‍​ഡി​​​ന് ച​​​ല​​​ച്ചി​​​ത്ര അ​​​ക്കാ​​​ദ​​​മി എ​​​ന്‍​ട്രി​​​ക​​​ള്‍ ക്ഷ​​​ണി​​​ക്കു​​​ന്നു.

2024 ജ​​​നു​​​വ​​​രി ഒ​​​ന്നു മു​​​ത​​​ല്‍ ഡി​​​സം​​​ബ​​​ര്‍ 31 വ​​​രെ സെ​​​ന്‍​സ​​​ര്‍ ചെ​​​യ്ത ക​​​ഥാ​​​ചി​​​ത്ര​​​ങ്ങ​​​ള്‍, കു​​​ട്ടി​​​ക​​​ള്‍​ക്കു​​​ള്ള ചി​​​ത്ര​​​ങ്ങ​​​ള്‍, 2024-ല്‍ ​​​പ്ര​​​സാ​​​ധ​​​നം ചെ​​​യ്ത ച​​​ല​​​ച്ചി​​​ത്ര സം​​​ബ​​​ന്ധി​​​യാ​​​യ പു​​​സ്ത​​​ക​​​ങ്ങ​​​ള്‍, ആ​​​നു​​​കാ​​​ലി​​​ക​​​ങ്ങ​​​ളി​​​ല്‍ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച ച​​​ല​​​ച്ചി​​​ത്ര സം​​​ബ​​​ന്ധി​​​യാ​​​യ ലേ​​​ഖ​​​ന​​​ങ്ങ​​​ള്‍ എ​​​ന്നി​​​വ​​​യാ​​​ണ് അ​​​വാ​​​ര്‍​ഡി​​​ന് പ​​​രി​​​ഗ​​​ണി​​​ക്കു​​​ക. ക​​​ഥാ​​​ചി​​​ത്ര​​​ങ്ങ​​​ള്‍ ഓ​​​പ്പ​​​ണ്‍ ഡി​​​സി​​​പി (അ​​​ണ്‍​എ​​​ന്‍​ക്രി​​​പ്റ്റ​​​ഡ്)/​​​ബ്ലൂ-​​​റേ ആ​​​യി സ​​​മ​​​ര്‍​പ്പി​​​ക്ക​​​ണം.

അ​​​ക്കാ​​​ദ​​​മി വെ​​​ബ് സൈ​​​റ്റാ​​​യ www.keralafilm.com ല്‍ ​​​നി​​​ന്നും അ​​​പേ​​​ക്ഷാ ഫോ​​​റ​​​വും നി​​​യ​​​മാ​​​വ​​​ലി​​​യും ഡൗ​​​ണ്‍​ലോ​​​ഡ് ചെ​​​യ്യാം. ത​​​പാ​​​ലി​​​ല്‍ ല​​​ഭി​​​ക്കു​​​വാ​​​ന്‍ 25/- രൂ​​​പ സ്റ്റാ​​​മ്പ് പ​​​തി​​​ച്ച് മേ​​​ല്‍​വി​​​ലാ​​​സ​​​മെ​​​ഴു​​​തി​​​യ ക​​​വ​​​ര്‍ സ​​​ഹി​​​തം സെ​​​ക്ര​​​ട്ട​​​റി, കേ​​​ര​​​ള സം​​​സ്ഥാ​​​ന ച​​​ല​​​ച്ചി​​​ത്ര അ​​​ക്കാ​​​ദ​​​മി, സ​​​ത്യ​​​ന്‍ സ്മാ​​​ര​​​കം, കി​​​ന്‍​ഫ്ര ഫി​​​ലിം ആ​​​ൻ​​​ഡ് വീ​​​ഡി​​​യോ പാ​​​ര്‍​ക്ക്, സൈ​​​നി​​​ക് സ്കൂ​​​ള്‍ പി​​​ഒ., ക​​​ഴ​​​ക്കൂ​​​ട്ടം, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം-695 585 എ​​​ന്ന വി​​​ലാ​​​സ​​​ത്തി​​​ല്‍ അ​​​യ​​​യ്ക്ക​​​ണം. അ​​​ക്കാ​​​ദ​​​മി​​​യു​​​ടെ സി​​​റ്റി ഓ​​​ഫീ​​​സി​​​ല്‍ നി​​​ന്ന് നേ​​​രി​​​ട്ടും അ​​​പേ​​​ക്ഷാ​​​ഫോ​​​റം ല​​​ഭി​​​ക്കും.


അ​​​പേ​​​ക്ഷ​​​ക​​​ള്‍ ഫെ​​​ബ്രു​​​വ​​​രി 10, വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​നു മു​​​ന്‍​പാ​​​യി അ​​​ക്കാ​​​ദ​​​മി ഓ​​​ഫീ​​​സി​​​ല്‍ ല​​​ഭി​​​ക്ക​​​ണം.