പൈലറ്റിന്റെ ഡ്യൂട്ടി സമയം കഴിഞ്ഞു; വിമാനം വൈകി
Monday, January 6, 2025 5:04 AM IST
നെടുമ്പാശേരി: പൈലറ്റിന്റെ ഡ്യൂട്ടി സമയം കഴിഞ്ഞതിനെതുടർന്ന് വിമാനം മണിക്കൂറുകൾ വൈകി. ഇന്നലെ പുലർച്ചെ 12.20ന് നെടുമ്പാശേരിയിൽനിന്നു ക്വലാലംപുരിലേക്കു പോകേണ്ട മലിൻഡോ എയർ വിമാനത്തിന്റെ സർവീസാണ് അനിശ്ചിതമായി വൈകിയത്. ഈ വിമാനത്തിൽ പോകേണ്ട 140 യാത്രക്കാർ വിമാനത്താവളത്തിൽ കുടുങ്ങി.