വൈ​പ്പി​ൻ: നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ ഇ​ടി​ച്ച് വ​ഴി​യാ​ത്ര​ക്കാ​രി മ​ര​ണ​മ​ട​ഞ്ഞു. നാ​യ​ര​ന്പ​ലം മാ​നാ​ട്ടു​പ​റ​ന്പ് ഇ​ല്ലി​പ്പ​റ​ന്പി​ൽ സി​മി (42)യാ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം മാ​നാ​ട്ടുപ​റ​ന്പ് സ്റ്റോ​പ്പി​ന് സ​മീ​പ​മാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ സ​മീ​പ​ത്തെ വൈ​ദ്യു​തി പോ​സ്റ്റും ഇ​ടി​ച്ചുത​ക​ർ​ത്തു. കാ​റി​ലു​ണ്ടാ​യി​രു​ന്ന നാ​ലു​പേ​ർ​ക്കും നി​സാ​ര പ​രി​ക്കു​ണ്ട്. ഡ്രൈ​വ​ർ ഉ​റ​ങ്ങി​പ്പോ​യ​താ​ണെ​ന്ന് പ​റ​പ്പെ​ടു​ന്നു.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സി​മി​യെ എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണ​മ​ട​ഞ്ഞു. ഞാ​റ​ക്ക​ൽ പ​ള്ള​ത്തു​ശേ​രി കു​ടും​ബാം​ഗ​മാ​ണ്.


ജി​ല്ലാ മൃ​ഗാ​ശു​പ​ത്രി​യി​ലെ താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​രി​യാ​യ സി​മി കേ​ര​ള മ​ഹി​ളാ​സം​ഘം വൈ​പ്പി​ൻ മ​ണ്ഡ​ലം ക​മ്മ​റ്റി​യം​ഗ​വും സി​പിഐ മാ​നാ​ട്ടു​പ​റ​ന്പ് ബ്രാ​ഞ്ച് മെ​ംബ​റു​മാ​ണ്. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ സു​നി​ൽ സൈ​മ​ണ്‍. മ​ക​ൻ: ഡേ​വി​ഡ് (ബി​എ വി​ദ്യാ​ർ​ഥി, കാ​ല​ടി സം​സ്കൃ​ത സ​ർ​വ​ക​ലാ​ശാ​ല). സം​സ്കാ​രം ഇ​ന്നു ന​ട​ക്കും.