വൈ​​​പ്പി​​​ന്‍: മു​​​ന​​​മ്പം ഭൂ​​​പ്ര​​​ശ്‌​​​ന​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് വൈ​​​പ്പി​​​ന്‍-​ മു​​​ന​​​മ്പം സം​​​സ്ഥാ​​​ന പാ​​​ത​​​യി​​​ല്‍ സം​​​ഘ​​​ടി​​​പ്പി​​​ച്ച മ​​​നു​​​ഷ്യ​​​ച്ച​​​ങ്ങ​​​ല അ​​​ധ​​​ര്‍​മ​​​ത്തി​​​നും അ​​​നീ​​​തി​​​ക്കും എ​​​തി​​​രേ​​​യു​​​ള്ള മാ​​​ന​​​വി​​​ക​​​ത​​​യു​​​ടെ​​​യും സ്‌​​​നേ​​​ഹ​​​ത്തി​​​ന്‍റെ​​​യും ച​​​ങ്ങ​​​ല​​​യാ​​ണെ​​​ന്നു കോ​​​ട്ട​​​പ്പു​​​റം ബി​​​ഷ​​​പ് ഡോ. ​​​അം​​​ബ്രോ​​​സ് പു​​​ത്ത​​​ന്‍​വീ​​​ട്ടി​​​ല്‍.

മു​​​ന​​​മ്പം ക​​​ട​​​പ്പു​​​റം ജ​​​ന​​​ത ന​​​ട​​​ത്തു​​​ന്ന നീ​​​തി​​​ക്കാ​​​യു​​​ള്ള സ​​​മ​​​ര​​​ത്തി​​​ന് ഐ​​​ക്യ​​​ദാ​​​ര്‍​ഢ്യം പ്ര​​​ഖ്യാ​​​പി​​​ച്ച് സം​​​ഘ​​​ടി​​​പ്പി​​​ച്ച മ​​​നു​​​ഷ്യ​​ച്ച​​​ങ്ങ​​​ല​​​യു​​​ടെ സ​​​മാ​​​പ​​​ന​​​ത്തി​​​ല്‍ മു​​​ന​​​മ്പം ക​​​ട​​​പ്പു​​​റം സ​​​മ​​​ര​​​പ്പ​​​ന്ത​​​ലി​​​ല്‍ പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.​ സ​​​മൂ​​​ഹ​​​ത്തി​​​ലെ പാ​​​വ​​​പ്പെ​​​ട്ട​​​വ​​​രോ​​​ടും നീ​​​തി നി​​​ഷേ​​​ധി​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​വ​​​രോ​​​ടും പ​​​ക്ഷം ചേ​​​രാ​​​നു​​​ള്ള മ​​​നു​​​ഷ്യ​​​രു​​​ടെ ഉ​​​ള്ളി​​​ന്‍റെ ഉ​​​ള്ളി​​​ലു​​​ള്ള ന​​​ന്മ​​​യു​​​ടെ നീ​​​ര്‍​പ്ര​​​വാ​​​ഹ​​​മാ​​​ണു മ​​​നു​​​ഷ്യ​​​ച്ച​​​ങ്ങ​​​ല. 610 കു​​​ടും​​​ബ​​​ങ്ങ​​​ളു​​​ടെ​​​യും പേ​​​രു​​​ക​​​ള്‍ വ​​​ഖ​​​ഫി​​​ന്‍റെ ര​​​ജി​​​സ്റ്റ​​​റി​​​ല്‍നി​​​ന്ന് വെ​​​ട്ടി​​മാ​​​റ്റു​​​ന്ന​​​തു​​വ​​​രെ ഈ ​​​കൂ​​​ട്ടാ​​​യ്മ മു​​​ന​​​മ്പം നി​​​വാ​​​സി​​​ക​​​ള്‍​ക്ക് ഒ​​​പ്പം ഉ​​​ണ്ടാ​​​വു​​​മെ​​​ന്നും ബി​​​ഷ​​​പ് കൂ​​​ട്ടി​​ച്ചേ​​​ര്‍​ത്തു.


കെ​​​ആ​​​ര്‍​എ​​​ല്‍​സി​​​സി ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി റ​​​വ.​​​ഡോ. ജി​​​ജു അ​​​റ​​​ക്ക​​​ത്ത​​​റ, ക​​​ട​​​പ്പു​​​റം വേ​​​ളാ​​​ങ്ക​​​ണ്ണി പ​​​ള്ളി വി​​​കാ​​​രി ഫാ.​​​ആ​​ന്‍റ​​​ണി സേ​​​വ്യ​​​ര്‍ ത​​​റ​​​യി​​​ല്‍, കോ​​​ട്ട​​​പ്പു​​​റം രൂ​​​പ​​​ത വി​​​കാ​​​രി ജ​​​ന​​​റ​​​ല്‍ മോ​​​ണ്‍.​ റോ​​​ക്കി റോ​​​ബി ക​​​ള​​​ത്തി​​​ല്‍, ഭൂ​​​സം​​​ര​​​ക്ഷ​​​ണ സ​​​മി​​​തി ചെ​​​യ​​​ര്‍​മാ​​​ന്‍ സെ​​​ബാ​​​സ്റ്റ്യ​​​ന്‍ പാ​​​ല​​​ക്ക​​​ല്‍ എ​​​ന്നി​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ച്ചു.​ ബി​​​ഷ​​​പ് ഡോ. ​​​അം​​​ബ്രോ​​​സ് പു​​​ത്ത​​​ന്‍​വീ​​​ട്ടി​​​ല്‍ നാ​​​ര​​​ങ്ങാ​​​നീ​​​രു ന​​​ല്‍​കി​​​യ​​​തോ​​​ടെ 85ാം ദി​​​ന​​​മാ​​​യ ഇ​​​ന്ന​​​ല​​​ത്തെ സ​​​മ​​​ര​​​ത്തി​​​നു സ​​​മാ​​​പ​​​ന​​​മാ​​​യി.