സീറോമലബാര്‍ സിനഡ് സമ്മേളനം ഇന്ന് ആരംഭിക്കും
Monday, January 6, 2025 4:46 AM IST
കൊച്ചി: സീറോമലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ സഭയുടെ 33-ാമത് മെത്രാന് സിനഡിന്റെ ആദ്യ സമ്മേളനത്തിന് ഇന്ന് സഭാ ആസ്ഥാനമായ മൗണ്ട് സെന്റ് തോമസില്‍ തുടക്കമാകും. ഭദ്രാവതി രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് അരുമച്ചാടത്ത് നല്കുന്ന ധ്യാനചിന്തകളോടെ സമ്മേളനം ആരംഭിക്കും.
മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ സമ്മേളനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. ഇന്ത്യയിലും വിദേശത്തുമായി സേവനം ചെയ്യുന്നവരും അജപാലന ശുശ്രൂഷയില്‍നിന്നു വിരമിച്ചവരുമായ 54 ബിഷപ്പുമാരാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. സിനഡ് സമ്മേളനം ശനിയാഴ്ച സമാപിക്കും.