കൊ​​ച്ചി: കൊ​​ച്ചി രൂ​​പ​​ത​​യു​​ടെ അ​​പ്പ​​സ്‌​​തോ​​ലി​​ക് അ​​ഡ്മി​​നി​​സ്‌​​ട്രേ​​റ്റ​​റാ​​യി ആ​​ല​​പ്പു​​ഴ ബി​​ഷ​​പ് ഡോ.​​ജെ​​യിം​​സ് റാ​​ഫേ​​ല്‍ ആ​​നാ​​പ​​റ​​മ്പി​​ലി​​നെ ഫ്രാ​​ന്‍​സി​​സ് മാ​​ർ​​പാ​​പ്പ നി​​യ​​മി​​ച്ചു.

ആ​​ല​​പ്പു​​ഴ രൂ​​പ​​താ​​ധ്യ​​ക്ഷ​​നാ​​യി തു​​ട​​ർ​​ന്നു​​കൊ​​ണ്ട് അ​ദ്ദേ​ഹം പു​​തി​​യ ചു​​മ​​ത​​ല നി​​ര്‍​വ​​ഹി​​ക്കും. കൊ​​ച്ചി രൂ​​പ​​ത​​യ്ക്ക് പു​​തി​​യ അ​​ധ്യ​​ക്ഷ​​നെ വ​​ത്തി​​ക്കാ​​ന്‍ നി​​യ​​മി​​ക്കു​​ന്ന​​തു​​വ​​രെ ത​​ന്‍റെ ക​​ട​​മ നി​​റ​​വേ​​റ്റാ​​ന്‍ ബി​ഷ​പ് ആ​​നാ​​പ​​റ​​ന്പി​​ൽ എ​​ല്ലാ രൂ​​പ​​താം​​ഗ​​ങ്ങ​​ളു​​ടെ​​യും സ​​ഹ​​ക​​ര​​ണം അ​​ഭ്യ​​ര്‍​ഥി​​ച്ചു.


വി​​കാ​​രി ജ​​ന​​റ​​ലാ​​യി മോ​​ണ്‍. ഷൈ​​ജു പ​​രി​​യാ​​ത്തു​​ശേ​​രി​​യെ പു​​തി​​യ അ​​പ്പ​​സ്‌​​തോ​​ലി​​ക് അ​​ഡ്മി​​നി​​സ്‌​​ട്രേ​​റ്റ​​ര്‍ നി​​യ​​മി​​ച്ചു.