അ​​​ങ്ക​​​മാ​​​ലി : ‘നീ​​​തി ഔ​​​ദാ​​​ര്യ​​​മ​​​ല്ല ; അ​​​വ​​​കാ​​​ശ​​​മാ​​​ണ്’ എ​​​ന്ന മു​​​ദ്രാ​​​വാ​​​ക്യ​​​വു​​​മാ​​​യി സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ജ​​​ന​​​ദ്രോ​​​ഹ ന​​​ട​​​പ​​​ടി​​​ക​​​ൾ​​​ക്കെ​​​തി​​​രേ ക​​​ത്തോ​​​ലി​​​ക്കാ കോ​​​ൺ​​​ഗ്ര​​​സ് ന​​​ട​​​ത്തു​​​ന്ന അ​​​വ​​​കാ​​​ശ സം​​​ര​​​ക്ഷ​​​ണ​​​യാ​​​ത്രയ്ക്ക് ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​യോ​​​ടെ അ​​​ങ്ക​​​മാ​​​ലി​​​യി​​​ൽ സ്വീകരണം നൽകി.

യാ​​​ത്ര​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത​​​വ​​​ർ അ​​​ങ്ക​​​മാ​​​ലി ബ​​​സി​​​ലി​​​ക്ക​​​യി​​​ലെ വി​​​മോ​​​ച​​​ന സ​​​മ​​​ര ര​​​ക്ത​​​സാ​​​ക്ഷി​​​ക​​​ളു​​​ടെ ക​​​ല്ല​​​റ​​​യി​​​ൽ പു​​​ഷ്പാ​​​ർ​​​ച്ച​​​ന ന​​​ട​​​ത്തി. ക​​​ത്തോ​​​ലി​​​ക്ക കോ​​​ൺ​​​ഗ്ര​​​സ് പ്ര​​​സി​​​ഡ​​​ന്‍റും ജാ​​​ഥാ ക്യാ​​​പ്റ്റ​​​നു​​​മാ​​​യ പ്ര​​​ഫ. രാ​​​ജീ​​​വ് കൊ​​​ച്ചു​​​പ​​​റ​​​മ്പി​​​ൽ, എ​​​സ്.​​​ഐ തോ​​​മ​​​സ് ശ​​​ങ്കു​​​രി​​​ക്ക​​​ൽ, ബേ​​​ബി പൊ​​​ട്ട​​​നാ​​​നി, ജോ​​​ൺ​​​സ​​​ൺ പ​​​ട​​​യാ​​​ട്ടി​​​ൽ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പു​​​ഷ്പാ​​​ർ​​​ച്ച​​​ന​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.


13ന് ​​​കാ​​​സ​​​ർ​​​ഗോ​​​ഡു​​​നി​​​ന്ന് ആ​​​രം​​​ഭി​​​ച്ച അ​​​വ​​​കാ​​​ശ സം​​​ര​​​ക്ഷ​​​ണ​​​യാ​​​ത്ര 24ന് ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് സ​​​മാ​​​പി​​​ക്കും.