ഇ.പിയുടെ പുസ്തക പ്രകാശനം: ബിജെപി, കോൺഗ്രസ്, ലീഗ് നേതാക്കളും
Sunday, October 19, 2025 12:08 AM IST
കണ്ണൂർ: സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഇ.പി. ജയരാജന്റെ പുസ്തകപ്രകാശനത്തിന് ബിജെപി, കോൺഗ്രസ്, ലീഗ് നേതാക്കളും. നവംബർ മൂന്നിന് കണ്ണൂർ ടൗൺ സ്ക്വയറിലാണ് ഇ.പി. ജയരാജന്റെ ‘ഇതാണെന്റെ ജീവിതം’ എന്ന പുസ്തകത്തിന്റെ പ്രകാശനം നടക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രകാശനം ചെയ്യുന്നത്. ഏറ്റുവാങ്ങുന്നത് ചെറുകഥാകൃത്ത് ടി. പദ്മനാഭനും. കോൺഗ്രസ് നേതാവ് രാജ്മോഹൻ ഉണ്ണിത്താൻ എംപി, മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി എംഎൽഎ, ബിജെപി നേതാവും മുൻ ഗോവ ഗവർണറുമായ അഡ്വ. പി.എസ്. ശ്രീധരൻ പിള്ള എന്നിവർ പങ്കെടുക്കുന്നുണ്ട്. എന്നാൽ, സിപിഎം സംസ്ഥാന സെക്രട്ടറിയായ എം.വി. ഗോവിന്ദനെ ഉൾപ്പെടുത്തിയിട്ടില്ല.
പി. ജയരാജനോ, എം.വി. ജയരാജനോ പരിപാടിയിലില്ല. വധശ്രമങ്ങളടക്കം നിരവധി വെല്ലുവിളികൾ നേരിട്ടതാണ് തന്റെ ജീവിതമെന്ന് പുറംചട്ടയിൽ പറയുന്പോഴും കണ്ണൂരിലെ സിപിഎമ്മിന്റെ എക്കാലത്തെയും ശത്രുക്കളായിരുന്ന ബിജെപി, കോൺഗ്രസ് നേതാക്കൾ വേദിയിലെത്തുന്നത് ശ്രദ്ധേയമായിരിക്കുകയാണ്.