ഭരണഘടനാവകാശങ്ങള്‍ രാഷ്ട്രീയ നേതൃത്വങ്ങളുടെ ഔദാര്യമല്ല: അഡ്വ. വി.സി. സെബാസ്റ്റ്യന്‍
Saturday, October 18, 2025 2:47 AM IST
കൊച്ചി: രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്കു ഭരണഘടന നല്കുന്ന മൗലികാവകാശങ്ങള്‍ അധികാരത്തിലിരിക്കുന്ന രാഷ്ട്രീയനേതൃത്വങ്ങളുടെ ഔദാര്യമല്ലെന്ന് സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി അഡ്വ. വി.സി.സെബാസ്റ്റ്യന്‍.
ഭരണഘടനയും നിയമ, നീതി സംവിധാനങ്ങളും നല്കുന്ന സംരക്ഷണവും കരുതലും ആരുടെയും മുമ്പില്‍ അടിയറവ് വയ്ക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
എയ്ഡഡ്, അണ്‍എയ്ഡഡ് വ്യത്യാസമില്ലാതെ രാജ്യത്തെ മതന്യൂനപക്ഷങ്ങള്‍ക്ക് വിദ്യാഭ്യാസസ്ഥാപനങ്ങള്‍ നടത്താനും അതിന്റെ ഭാഗമായി അധ്യാപകരെ തെരഞ്ഞെടുക്കാനും നിയമിക്കാനും അവകാശമുണ്ട്.
ഈ അവകാശത്തിന്മേലുള്ള കൈകടത്തലും കടന്നുകയറ്റവുമാണ് ഭിന്നശേഷി നിയമനത്തിന്റെ മറവില്‍ അണിയറയിലൊരുങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു.