ഡോക്ടർമാർ തിങ്കളാഴ്ച ഒപി നിർത്തിവച്ചു പ്രതിഷേധിക്കും
Saturday, October 18, 2025 2:47 AM IST
തിരുവനന്തപുരം: സർക്കാർ മെഡിക്കൽ കോളജ് ഡോക്ടർമാർ തിങ്കളാഴ്ച ഒപി നിർത്തിവച്ചു പ്രതിഷേധിക്കും. നിലവിൽ നടക്കുന്ന സമരം ശക്തമാക്കുന്നതിന്റെ ഭാഗമായാണു ഒപി ബഹിഷ്കരണം.
ആവശ്യങ്ങളിൽനിന്നും സർക്കാർ മുഖംതിരിച്ച സന്ദർഭത്തിലാണ് ഒപി നിർത്തിവച്ചുള്ള സമരമാർഗം സ്വീകരിക്കേണ്ട സാഹചര്യം ഉണ്ടായതെന്ന് കെജിഎംസിടിഎ വ്യക്തമാക്കി.