സംസ്ഥാന സിബിഎസ്ഇ കലോത്സവം മരങ്ങാട്ടുപിള്ളിയില്‍
Sunday, October 19, 2025 12:08 AM IST
കോട്ടയം: കേരള സഹോദയ കോംപ്ലക്സുകളുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സംസ്ഥാന സിബിഎസ്ഇ കലോത്സവം നവംബര്‍ 12 മുതല്‍ 15 വരെ കോട്ടയം മരങ്ങാട്ടുപിള്ളി ലേബര്‍ ഇന്ത്യ പബ്ലിക് സ്കൂളില്‍ നടത്തുമെന്ന് പ്രസിഡന്റ് ജോജി പോള്‍ ജനറല്‍ സെക്രട്ടറി ഡോ .ദീപ ചന്ദ്രന് എന്നിവര്‍ അറിയിച്ചു.
കൊച്ചിയില്‍ നടക്കുന്ന അഖില കേരള സിബിഎസ്ഇ പ്രിന്‍സിപ്പല്‍സ് കോണ്‍ഫറന്‍സിലാണ് ഈക്കാര്യം അറിയിച്ചത് .സംസ്ഥാനത്തെ 1700 സിബിഎസ്ഇ സ്കൂളില്‍ നിന്നായി പതിനായിരത്തോളം മത്സരാര്‍ഥികളാണ് കലോത്സവത്തില്‍ പങ്കെടുക്കുന്നത്.