കുറ്റക്കാരെ സംരക്ഷിക്കാൻ അനുവദിക്കില്ലെന്ന് രാജീവ് ചന്ദ്രശേഖർ
Sunday, October 19, 2025 12:08 AM IST
തിരുവനന്തപുരം: ശബരിമലയിലെ സ്വർണക്കൊള്ളക്കാരെ സംരക്ഷിക്കാൻ പിണറായി വിജയനെ അനുവദിക്കില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ.
പിണറായിയുടെ അടുപ്പക്കാരെ ഒഴിവാക്കി ഇടനിലക്കാരനായ ഉണ്ണികൃഷ്ണൻ പോറ്റിയിലേക്ക് മാത്രം കേസ് ഒതുക്കാനാണ് ശ്രമമെങ്കിൽ അതനുവദിക്കില്ലെന്നും ശക്തമായ പ്രക്ഷോഭം േരിടേണ്ടിവരുമെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് പറഞ്ഞു.