പുതുവത്സര സമ്മാനമായി ആറുവരി ദേശീയപാത: മന്ത്രി റിയാസ്
Sunday, October 19, 2025 12:08 AM IST
കോഴിക്കോട്: കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ 45 മീറ്ററില്‍ ആറുവരിപ്പാതയായി വികസിപ്പിച്ച ദേശീയപാത 2026ലെ പുതുവത്സര സമ്മാനമായി നാടിന് സമര്‍പ്പിക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. വിഷന്‍ 2031 പൊതുമരാമത്ത് വകുപ്പ് സെമിനാര്‍ കോഴിക്കോട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ ദേശീയപാതയുടെ കാര്യത്തില്‍ രണ്ട് വഴികളാണ് മുമ്പിലുണ്ടായിരുന്നത്. ഒന്നുകില്‍ പദ്ധതി ഉപേക്ഷിക്കുക, അല്ലെങ്കില്‍ ഫണ്ട് കണ്ടെത്തുക. ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി ദേശീയപാത വികസനത്തിന് ഫണ്ട് കണ്ടെത്താന്‍ ഒരു സംസ്ഥാനം തീരുമാനിച്ചു.
പദ്ധതി യാഥാര്‍ഥ്യമാക്കാന്‍ 5580 കോടി രൂപയാണ് സംസ്ഥാനം ചെലവഴിച്ചത്. റോഡ് പരിപാലനത്തിന് ഊന്നല്‍ നല്കി റണ്ണിംഗ് കോണ്‍ട്രാക്ട് പദ്ധതി പ്രധാന ചുവടുവയ്പ്പാണെന്നും അദ്ദേഹം പറഞ്ഞു.