ഇന്ത്യൻ റെയിൽവേയ്ക്ക് രണ്ടാം സ്ഥാനം
Saturday, October 18, 2025 2:47 AM IST
പരവൂർ: ആഗോള ചരക്ക് നീക്കത്തിൽ ഇന്ത്യൻ റെയിൽവേയ്ക്ക് രണ്ടാം സ്ഥാനം.2024-25 വർഷത്തെ ആഗോള റെയിൽ ചരക്ക് നീക്കത്തിന്റെ സ്ഥിതിവിവര കണക്കുകളിലാണ് ഇക്കാര്യം സൂചിപ്പിച്ചിട്ടുള്ളത്.
1600 ദശലക്ഷം മെട്രിക് ടൺ (1.6 ബില്യൺ) ടൺ സാധനങ്ങൾ കടത്തിക്കൊണ്ട് വന്നാണ് അമേരിക്കയെയും റഷ്യയെയും മറികടന്ന് ഇന്ത്യ ആഗോള റെയിൽ ചരക്ക് റാങ്കിംഗിൽ ചൈനക്ക് തൊട്ടു പിന്നിൽ സ്ഥാനം പിടിച്ചത്.
ചരക്ക് ഗതാഗത ഇടനാഴികൾ വർധിപ്പിച്ചതും റെക്കോർഡ് വാഗൺ ഉത്പാദനവും മൂലമാണ് ലോകത്തിലെ രണ്ടാമത്തെ വലിയ റെയിൽവേ ചരക്ക് വാഹകനായി ഉയർന്നു വരാൻ ഇന്ത്യൻ റെയിൽവേയ്ക്ക് സാധിച്ചത്.
പ്രത്യേക ചരക്ക് ഇടവാഴികൾ വഴി ഇന്ത്യൻ റെയിൽവേ ഇപ്പോൾ പ്രതിദിനം 300 മുതൽ 325 വരെ ചരക്ക് ട്രെയിനുകളാണ് കൈകാര്യം ചെയ്യുന്നത്.അതേ സമയം റെയിൽ ചരക്ക് ഗതാഗതത്തിൽ ചൈന ബഹുദൂരം മുന്നിലാണ്.2024-25 കാലയളവിൽ അവർ 4,000 മെട്രിക് ടൺ ചരക്കുകളാണ് കടത്തിയത്.