സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ; ഹാല് സിനിമ കോടതി നേരിട്ടു കാണും
Saturday, October 18, 2025 2:47 AM IST
കൊച്ചി: സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശങ്ങള്‍ നല്കിയ ഹാല് സിനിമ ഹൈക്കോടതി നേരിട്ടു കാണും.
ബോര്‍ഡ് നിര്‍ദേശം സിനിമയുടെ കഥയെത്തന്നെ മാറ്റുമെന്നടക്കം ചൂണ്ടിക്കാട്ടി നിര്‍മാതാവ് ജൂബി തോമസ്, സംവിധായകന് മുഹമ്മദ് റഫീഖ് (വീര) എന്നിവര്‍ നല്കിയ ഹര്‍ജി പരിഗണിച്ചാണ് സിനിമ കാണാന്‍ ജസ്റ്റീസ് വി.ജി. അരുണ്‍ തീരുമാനിച്ചത്.
സിനിമ കണ്ട് തീരുമാനമെടുക്കണമെന്ന ആവശ്യം ഹര്‍ജിക്കാരും ഉന്നയിച്ചിരുന്നു. ഇതിനുള്ള തീയതിയും സമയവും നിശ്ചയിക്കാന്‍ 21ന് ഹര്‍ജി വീണ്ടും പരിഗണിക്കാന്‍ മാറ്റി.
കേസില്‍ കക്ഷി ചേരാന്‍ കത്തോലിക്ക കോണ്‍ഗ്രസ് താമരശേരി രൂപത പ്രസിഡന്റ് കെ.വി. ചാക്കോ നല്കിയ അപേക്ഷ ഹര്‍ജിക്കാര്‍ എതിര്ക്കാതിരുന്നതിനെത്തുടര്ന്ന് കോടതി അനുവദിച്ചു.