പെ​​​​രു​​​​മ്പാ​​​​വൂ​​​​ർ: ആ​​​​യി​​​​ര​​​​ക്ക​​​​ണ​​​​ക്കി​​​​ന് അ​​​​ഗ​​​​തി​​​​ക​​​​ൾ​​​​ക്ക് അ​​​​ഭ​​​​യ​​​​മൊ​​​​രു​​​​ക്കി​​​​യ കൂ​​​​വ​​​​പ്പ​​​​ടി ബെ​​​​ത്‌​​​ല​​​​ഹേം അ​​​​ഭ​​​​യ​​​​ഭ​​​​വ​​​​ൻ ചാ​​​​രി​​​​റ്റ​​​​ബി​​​​ൾ സൊ​​​​സൈ​​​​റ്റി​​​​യു​​​​ടെ സ്ഥാ​​​​പ​​​​ക​​​​യും പ്ര​​​​സി​​​​ഡ​​​​ന്‍റു​​​​മാ​​​​യ മേ​​​​രി എ​​​​സ്ത​​​​പ്പാ​​​​ൻ (67) അ​​​​ന്ത​​​​രി​​​​ച്ചു. വാ​​​​ഹ​​​​നാ​​​​പ​​​​ക​​​​ട​​​​ത്തി​​​​ൽ പ​​​​രി​​​​ക്കേ​​​​റ്റ് ചി​​​​കി​​​​ത്സ​​​​യി​​​​ലി​​​​രി​​​​ക്കെ​​​​യാ​​​​യി​​​​രു​​​​ന്നു മ​​​​ര​​​​ണം. സം​​​​സ്കാ​​​​രം പി​​​​ന്നീ​​​​ട്.

ക​​​​ഴി​​​​ഞ്ഞ 28 വ​​​​ർ​​​​ഷ​​​​ത്തി​​​​നി​​​​ടെ 5000 ത്തി​​​​ല​​​​ധി​​​​കം തെ​​​​രു​​​​വി​​​​ലെ മ​​​​ക്ക​​​​ൾ അ​​​​ഭ​​​​യ​​​​ഭ​​​​വ​​​​നി​​​​ലെ അ​​​​ന്തേ​​​​വാ​​​​സി​​​​ക​​​​ളാ​​​​യി. നി​​​​ല​​​​വി​​​​ൽ 400ല​​​​ധി​​​​കം പേ​​​​രെ ഇ​​​​വി​​​​ടെ സം​​​​ര​​​​ക്ഷി​​​​ക്കു​​​​ന്നു​​​​ണ്ട്. വി​​​​വി​​​​ധ സ​​​​ന്ന​​​​ദ്ധ​​​​സേ​​​​വ​​​​ന പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ളി​​​​ലും ഇ​​​​വ​​​​ർ സ​​​​ജീ​​​​വ​​​​മാ​​​​യി​​​​രു​​​​ന്നു. ജീ​​​​വ​​​​കാ​​​​രു​​​​ണ്യ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ളു​​​​ടെ മി​​​​ക​​​​വി​​​​ന് സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ 2017 ലെ ​​​​പ്ര​​​​ഥ​​​​മ അ​​​​ക്കാ​​​​മ്മ ചെ​​​​റി​​​​യാ​​​​ൻ വ​​​​നി​​​​താ​​​​ര​​​​ത്ന പു​​​​ര​​​​സ്കാ​​​​രം മേ​​​​രി എ​​​​സ്ത​​​​പ്പാ​​​​ന് ല​​​​ഭി​​​​ച്ചു.


കെ. ​​​​ചി​​​​റ്റി​​​​ല​​​​പ്പ​​​​ള്ളി ഫൗ​​​​ണ്ടേ​​​​ഷ​​​​ൻ അ​​​​വാ​​​​ർ​​​​ഡ്, മ​​​​ഹാ​​​​ത്മാ ഫു​​​​ലെ നാ​​​​ഷ​​​​ണ​​​​ൽ എ​​​​ക്‌​​​​സ​​​​ല​​​​ൻ​​​​സി അ​​​​വാ​​​​ർ​​​​ഡ്, ഗാ​​​​ന്ധി​​​​ഭ​​​​വ​​​​ൻ സ്മാ​​​​ര​​​​ക അ​​​​വാ​​​​ർ​​​​ഡ്, സ​​​​ർ​​​​വോ​​​​ദ​​​​യം കു​​​​ര്യ​​​​ൻ അ​​​​വാ​​​​ർ​​​​ഡ്, മ​​​​ർ​​​​ത്ത മ​​​​റി​​​​യം പു​​​​ര​​​​സ്കാ​​​​രം തു​​​​ട​​​​ങ്ങി വി​​​​വി​​​​ധ അം​​​​ഗീ​​​​കാ​​​​ര​​​​ങ്ങ​​​​ൾ ഇ​​​​വ​​​​രെ തേ​​​​ടി​​​​യെ​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്.

ഓ​​​​ഗ​​​​സ്റ്റ് എ​​​​ട്ടി​​​​ന് അ​​​​ഭ​​​​യ​​​​ഭ​​​​വ​​​​ന്‍റെ ആ​​​​വ​​​​ശ്യ​​​​ത്തി​​​​നാ​​​​യി തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​ര​​​​ത്തേ​​​​ക്കു​​​​ള്ള യാ​​​​ത്ര​​​​യ്ക്കി​​​​ടെ അ​​​​ടൂ​​​​രി​​​​ലാ​​​​യി​​​​രു​​​​ന്നു വാ​​​​ഹ​​​​നാ​​​​പ​​​​ക​​​​ടം. ആ​​​​ഴ്ച​​​​ക​​​​ളാ​​​​യി ചി​​​​കി​​​​ത്സ​​​​യി​​​​ലാ​​​​യി​​​​രു​​​​ന്നു.

തോ​​​​ട്ടു​​​​വ മോ​​​​ള​​​​ത്താ​​​​ൻ കു​​​​ടും​​​​ബാം​​​​ഗ​​​​മാ​​​​ണ്. മ​​​​ക്ക​​​​ൾ : നി​​​​ഷ എ​​​​സ്ത​​​​പ്പാ​​​​ൻ, അ​​​​നു എ​​​​സ്ത​​​​പ്പാ​​​​ൻ, ബി​​​​നു എ​​​​സ്ത​​​​പ്പാ​​​​ൻ. മ​​​​രു​​​​മ​​​​ക്ക​​​​ൾ : സെ​​​​ൻ​​​​സി (കൂ​​​​ര​​​​ൻ, അ​​​​ങ്ക​​​​മാ​​​​ലി), ടി​​​​ന അ​​​​നു, ടീ​​​​ന ബി​​​​നു.