ഇ.ഡി. പ്രസാദ് ശബരിമല മേല്‍ശാന്തി
Sunday, October 19, 2025 12:08 AM IST
ശബരിമല: ശബരിമല ശ്രീധര്‍മശാസ്താ ക്ഷേത്രത്തിലെ പുതിയ മേല്‍ശാന്തിയായി ഇ.ഡി. പ്രസാദും മാളികപ്പുറം ക്ഷേത്രത്തിലെ മേല്‍ശാന്തിയായി മനു നമ്പൂതിരിയും തെരഞ്ഞെടുക്കപ്പെട്ടു.
ഇന്നലെ രാവിലെ ശബരിമല ക്ഷേത്ര സന്നിധാനത്തും മാളികപ്പുറത്തുമായി നടന്ന നറുക്കെടുപ്പിലാണ് പുതിയ മേല്‍ശാന്തിമാരെ തെരഞ്ഞെടുത്തത്.
ചാലക്കുടി ഏറന്നൂര്‍ മനയിലെ അംഗമാണ് ശബരിമല മേല്‍ശാന്തിയായി തെരഞ്ഞെടുക്കപ്പെട്ട പ്രസാദ്. ആറേശ്വരം ശ്രീധര്‍മ ശാസ്താ ക്ഷേത്രത്തിലെ മേല്‍ശാന്തിയാണ്.
കൊല്ലം മയ്യനാട് ആയിരംതെങ്ങ് മുറ്റത്തുമഠത്തിലെ അംഗമാണ് മനു നമ്പൂതിരി. കൂട്ടിക്കട ധര്‍മശാസ്താ ക്ഷേത്രത്തില്‍ 26 വര്‍ഷമായി മേല്‍ശാന്തിയാണ്.