ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചു
Sunday, October 19, 2025 12:08 AM IST
തിരുവനന്തപുരം: രണ്ട് എക്സ്പ്രസ് ട്രെയിനുകൾക്ക് പുതിയ സ്റ്റോപ്പുകൾ അനുവദിച്ചു. തിരുവനന്തപുരം നോർത്ത് എസ്എംവിടി ബംഗളൂരു ഹംസഫർ എക്സ്പ്രസിന് കായംകുളം സ്റ്റേഷനിലും നിലന്പൂർ റോഡ് -തിരുവനന്തപുരം നോർത്ത് രാജ്യറാണി എക്സ്പ്രസിന് കരുനാഗപ്പള്ളി സ്റ്റേഷനിലുമാണ് സ്റ്റോപ്പ് അനുവദിച്ചത്.
ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ നിവേദനം നൽകിയതിനെ തുടർന്നാണ് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പുതിയ സ്റ്റോപ്പുകൾ അനുവദിച്ചത്.