തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഇ​​​ൻ​​​ഫ​​​ർ​​​മേ​​​ഷ​​​ൻ പ​​​ബ്ലി​​​ക് റി​​​ലേ​​​ഷ​​​ൻ​​​സ് വ​​​കു​​​പ്പി​​​ന്‍റെ 2023, 2024 വ​​​ർ​​​ഷ​​​ങ്ങ​​​ളി​​​ലെ സം​​​സ്ഥാ​​​ന ഫോ​​​ട്ടോ​​​ഗ്ര​​​ഫി അ​​​വാ​​​ർ​​​ഡി​​​ന് ന​​​വം​​​ബ​​​ർ 20 വ​​​രെ പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ൾ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം.

2023-ലെ ​​​വി​​​ഷ​​​യം ‘ശു​​​ചി​​​ത്വം’, 2024-ലേ​​​ത് ‘അ​​​തി​​​ജീ​​​വ​​​നം’ എ​​​ന്നി​​​വ​​​യാ​​​ണ്. കേ​​​ര​​​ളം പ​​​ശ്ചാ​​​ത്ത​​​ല​​​മാ​​​ക്കി​​​യു​​​ള്ള ഫോ​​​ട്ടോ​​​ഗ്രാ​​​ഫു​​​ക​​​ൾ​​​ക്കാ​​​ണ് മു​​​ൻ​​​ഗ​​​ണ​​​ന.

ഓ​​​രോ വി​​​ഭാ​​​ഗ​​​ത്തി​​​ലെ​​​യും ആ​​​ദ്യ മൂ​​​ന്ന് സ്ഥാ​​​ന​​​ക്കാ​​​ർ​​​ക്ക് യ​​​ഥാ​​​ക്ര​​​മം 50,000, 30,000, 25,000 രൂ​​​പ വീ​​​ത​​​മാ​​​ണ് സ​​​മ്മാ​​​നം. ഒ​​​പ്പം സാ​​​ക്ഷ്യ​​​പ​​​ത്ര​​​വും ശി​​​ല്​​​പ​​​വും ന​​​ൽ​​​കും. പ്രോ​​​ത്സാ​​​ഹ​​​ന സ​​​മ്മാ​​​ന​​​മാ​​​യി പ​​​ത്തു​​​ പേ​​​ർ​​​ക്ക് 2,500 രൂ​​​പ വീ​​​തം ന​​​ൽ​​​കും. സാ​​​ക്ഷ്യ​​​പ​​​ത്ര​​​വും ല​​​ഭി​​​ക്കും.

മ​​​ത്സ​​​രാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് ഒ​​​രു വി​​​ഭാ​​​ഗ​​​ത്തി​​​ൽ മൂ​​​ന്ന് എ​​​ൻ​​​ട്രി​​​ക​​​ൾ വ​​​രെ ഓ​​​ൺ​​​ലൈ​​​നാ​​​യി സ​​​മ​​​ർ​​​പ്പി​​​ക്കാം. ഓ​​​രോ ഫോ​​​ട്ടോ​​​യ്ക്കും അ​​​നു​​​യോ​​​ജ്യ​​​മാ​​​യ ത​​​ല​​​ക്കെ​​​ട്ടും ഫോ​​​ട്ടോ എ​​​ടു​​​ത്ത സ്ഥ​​​ല​​​വും സാ​​​ഹ​​​ച​​​ര്യ​​​വും ന​​​ൽ​​​ക​​​ണം.


സ​​​ർ​​​ക്കാ​​​ർ വ​​​കു​​​പ്പു​​​ക​​​ളി​​​ലും സ്വ​​​യം​​​ഭ​​​ര​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലും ജോ​​​ലി ചെ​​​യ്യു​​​ന്ന ഫോ​​​ട്ടോ​​​ഗ്രാ​​​ഫ​​​ർ​​​മാ​​​ർ​​​ക്കും പ​​​ത്ര ഫോ​​​ട്ടോ​​​ഗ്രാ​​​ഫ​​​ർ​​​മാ​​​ർ​​​ക്കും മ​​​ത്സ​​​ര​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ സാ​​​ധി​​​ക്കി​​​ല്ല. എ​​​ൻ​​​ട്രി​​​ക​​​ളാ​​​യി ല​​​ഭി​​​ക്കു​​​ന്ന ഫോ​​​ട്ടോ​​​ക​​​ൾ വ​​​കു​​​പ്പി​​​ന്‍റെ ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ​​​ക്ക് ഉ​​​പ​​​യോ​​​ഗി​​​ക്കും. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്കും അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കു​​​ന്ന​​​തി​​​നും www.prd.kerala.gov.in വെ​​​ബ്സൈ​​​റ്റ് സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ക.