മാനദണ്ഡം പാലിച്ചാൽ വിദ്യാർഥിനിയെ സ്വീകരിക്കുമെന്ന് പ്രിൻസിപ്പൽ
Saturday, October 18, 2025 2:47 AM IST
ഫോർട്ട് കൊച്ചി: പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിൽ ശിരോവസ്ത്രം ധരിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട എട്ടാംക്ലാസ് വിദ്യാർഥിനി സ്കൂൾ മാനദണ്ഡം പാലിച്ചാൽ സന്തോഷത്തോടെ സ്വീകരിച്ച് പഠിക്കാൻ അവസരമൊരുക്കുമെന്ന് പ്രിൻസിപ്പൽ സിസ്റ്റർ ഹെലീന പറഞ്ഞു.
വിദ്യാർഥിനിക്ക് ഇവിടെ തുടർന്നു പഠിക്കാൻ താത്പര്യമില്ലെന്ന് പിതാവ് പറഞ്ഞത് മാധ്യമങ്ങളിലൂടെ മാത്രമാണ് അറിഞ്ഞത്. ഇക്കാര്യം മാനേജ്മെന്റിനെ അറിയിച്ചിട്ടില്ല. ഇന്നലെ വൈകുന്നേരം വരെ വിദ്യാർഥിനിയോ രക്ഷിതാക്കളോ ടിസി വാങ്ങാൻ എത്തിയില്ലെന്നും പ്രിൻസിപ്പൽ അറിയിച്ചു.
അതേസമയം, സ്കൂളിൽ തുടർന്നു പഠിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് പിതാവ് നേരത്തേ പറഞ്ഞിരുന്നു. കടുത്ത മാനസിക ബുദ്ധിമുട്ട് അനുഭവിക്കുന്നതിനാലാണ് തുടർന്ന് ഇവിടെ പഠിക്കേണ്ടതില്ലെന്നു തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.