ഇപിഎഫ് സ്റ്റാഫ് ഫെഡറേഷന് സംസ്ഥാന സമ്മേളനം ആരംഭിച്ചു
Saturday, October 18, 2025 2:47 AM IST
കോട്ടയം: എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് സ്റ്റാഫ് ഫെഡറേഷന് 18-ാമത് സംസ്ഥാന സമ്മേളനം ആരംഭിച്ചു.
കോട്ടയം ഓര്‍ക്കിഡ് റസിഡന്‍സി ഓഡിറ്റോറിയത്തില്‍ ആരംഭിച്ച സമ്മേളനം അഖിലേന്ത്യാ പ്രസിഡന്റ് എന്‍.കെ. പ്രേമചന്ദ്രന് എംപി ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് കെ. സദാനന്ദന് അധ്യക്ഷത വഹിച്ചു. അഖിലേന്ത്യാ സെക്രട്ടറി ജനറൽ ആർ. കൃപാകരന്‍ മുഖ്യ പ്രഭാഷണം നടത്തി.
ഉദ്ഘാടന സമ്മേളനത്തെ തുടര്‍ന്ന് പ്രതിനിധി സമ്മേളനവും ട്രേഡ് യൂണിയന് പ്രവര്‍ത്തനങ്ങളെ കുറിച്ച് സെമിനാറും നടത്തി. അസിസ്റ്റന്റ് പിഎഫ് കമ്മീഷണര്‍ എം.എം. തോമസ്, കോണ്‍ഫെഡറേഷന്‍ ഓഫ് സെന്‍ട്രല്‍ ഗവണ്മെന്റ് എംപ്ലോയീസ് ആന്‍ഡ് വര്‍ക്കേഴ്സ് സംസ്ഥാന സമിതി അംഗം സി.ബി. ലാല്‍കുമാര്‍, തോമസ് കല്ലാടന്‍, പി.ആര്. രാജീവ്, ബി. ബിബിന്‍ ബി, പി.ജി. സജീവ്, എസ്. ജയഗോപാല്എന്നിവര് പ്രസംഗിച്ചു.
ട്രേഡ് യൂണിയന് പ്രവര്‍ത്തനങ്ങളെക്കുറിച്ച് എഐടിയുസി ആലപ്പുഴ ജില്ലാ സെക്രട്ടറി വി. മോഹന്‍ സെമിനാര്‍ നയിച്ചു.