ഭാഗ്യക്കുറി ഏജന്റുമാർക്കും വിൽപ്പനക്കാർക്കും 7,000 രൂപ ഉത്സവബത്ത
Sunday, September 8, 2024 1:12 AM IST
തിരുവനന്തപുരം: ലോട്ടറി ക്ഷേമനിധി ബോർഡിൽ സജീവ അംഗങ്ങളായ ഭാഗ്യക്കുറി ഏജന്റുമാർക്കും വിൽപ്പനക്കാർക്കും ഉത്സവബത്ത 7000 രൂപയാക്കി ഉയർത്തി.
പെൻഷൻകാർക്ക് 2,500 രൂപയും ലഭിക്കുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. കഴിഞ്ഞ വർഷം യഥാക്രമം 6,000 രൂപ, 2,000 രൂപ എന്ന ക്രമത്തിലാണ് ഉത്സവബത്ത അനുവദിച്ചത്.