ല​ഹ​രി​ പാ​ര്‍​ട്ടി ആ​രോ​പ​ണം വ്യാജം: റി​മ
ല​ഹ​രി​ പാ​ര്‍​ട്ടി ആ​രോ​പ​ണം വ്യാജം: റി​മ
Thursday, September 5, 2024 2:49 AM IST
കൊ​​​ച്ചി: ല​​​ഹ​​​രി പാ​​​ര്‍​ട്ടി ന​​​ട​​​ത്തി​​​യെ​​​ന്നും ല​​​ഹ​​​രി മാ​​​ഫി​​​യാ ബ​​​ന്ധ​​​മു​​​ണ്ടെ​​​ന്നും അ​​​ട​​​ക്ക​​​മു​​​ള്ള പ്ര​​​ചാ​​​ര​​​ണ​​​ങ്ങ​​​ള്‍​ക്കെ​​​തി​​​രേ നി​​​യ​​​മ​​ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്ന് ന​​​ടി റി​​​മ ക​​​ല്ലി​​​ങ്ക​​​ല്‍. ഇ​​​തു​​സം​​​ബ​​​ന്ധി​​​ച്ച് ന​​​ടി​​​മാ​​​രു​​​ടെ പ​​​രാ​​​തി അ​​​ന്വേ​​​ഷി​​​ക്കു​​​ന്ന എ​​​സ്‌​​​ഐ​​​ടി​​​ക്ക് പ​​​രാ​​​തി ന​​​ല്‍​കി​​​യി​​​ട്ടു​​​ണ്ട്.

മ​​​ദ്രാ​​​സ് ഹൈ​​​ക്കോ​​​ട​​​തി വി​​​ശ്വാ​​​സ്യ​​​ത​​​യി​​​ല്ലാ​​​ത്ത വ്യ​​​ക്തി​​​യെ​​​ന്നു വി​​​ല​​​യി​​​രു​​​ത്തി​​​യ ആ​​​ളാ​​​ണു ത​​​നി​​​ക്കെ​​​തി​​​രേ ആ​​​രോ​​​പ​​​ണം ഉ​​​ന്ന​​​യി​​​ച്ച​​​ത്. അ​​​വ​​​രു​​​ടെ യു​​ട്യൂ​​​ബി​​​ല്‍ അ​​​വ​​​ര്‍ പോ​​​സ്റ്റ് ചെ​​​യ്ത 30 മി​​​നി​​​റ്റ് വീ​​​ഡി​​​യോ​​​യി​​​ല്‍ ത​​​ന്നെ​​ക്കു​​റി​​​ച്ച് പ​​​റ​​​ഞ്ഞ ഒ​​​രു മി​​​നി​​​റ്റ് ഭാ​​​ഗ​​​മാ​​​ണ് മ​​​ല​​​യാ​​​ള​​​ത്തി​​​ല്‍ പ്ര​​​മു​​​ഖ മാ​​​ധ്യ​​​മ​​​ങ്ങ​​​ള്‍ വാ​​​ര്‍​ത്ത​​​യാ​​​ക്കി​​​യ​​​തെ​​​ന്നും റി​​​മ സ്വ​​​കാ​​​ര്യ ചാ​​​ന​​​ലി​​​നു ന​​​ല്‍​കി​​​യ അ​​​ഭി​​​മു​​​ഖ​​​ത്തി​​​ല്‍ പ​​​റ​​​ഞ്ഞു.ഹേ​​​മ ക​​​മ്മി​​​റ്റി റി​​​പ്പോ​​​ര്‍​ട്ട് ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​തി​​​ല്‍ ഇ​​​നി പ്ര​​​തീ​​​ക്ഷ കോ​​​ട​​​തി​​​യി​​​ലാ​​​ണ്.


ഡ​​​ബ്ല്യു​​​സി​​​സി​​​യു​​​ടെ വി​​​ശ്വാ​​​സ്യ​​​ത ത​​​ക​​​ര്‍​ക്കാ​​​ന്‍ ശ്ര​​​മ​​​മു​​​ണ്ട്. ഹേ​​​മ ക​​​മ്മി​​​റ്റി റി​​​പ്പോ​​​ര്‍​ട്ടി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലു​​​ള്ള ച​​​ര്‍​ച്ച​​​ക​​​ളെ കൃ​​​ത്യ​​​മാ​​​യ ദി​​​ശ​​​യി​​​ല്‍ ന​​​യി​​​ക്കേ​​​ണ്ട ബാ​​​ധ്യ​​​ത ഡ​​​ബ്ല്യു​​​സി​​​സി​​​ക്കു​​​ണ്ട്. റി​​​പ്പോ​​​ര്‍​ട്ടു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് തു​​​ട​​​ര്‍ന​​​ട​​​പ​​​ടി​​​ക​​​ള്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ഡ​​​ബ്ല്യു​​​സി​​​സി മു​​​ഖ്യ​​​മ​​​ന്ത്രി​​​യെ വീ​​​ണ്ടും കാ​​​ണു​​​മെ​​​ന്നും റി​​​മ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.