സെക്രട്ടേറിയറ്റ് മാർച്ച് മാറ്റിവച്ചു
Saturday, September 14, 2024 2:22 AM IST
കോട്ടയം: സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിര്യാണത്തിൽ കേരള യൂത്ത് ഫ്രണ്ട് സംസ്ഥാന കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.
ആദരസൂചകമായി യൂത്ത് ഫ്രണ്ട് നടത്താൻ നിശ്ചയിച്ചിരുന്ന സെക്രട്ടേറിയറ്റ് മാർച്ച് മറ്റൊരു ദിവസത്തേക്ക് മാറ്റി വയ്ക്കാൻ യോഗം തീരുമാനിച്ചു.
യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് കെ.വി. കണ്ണൻ അധ്യക്ഷതവഹിച്ച യോഗം കേരള കോൺഗ്രസ് എക്സിക്യൂട്ടീവ് ചെയർമാൻ മോൻസ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ഉന്നതാധികാര സമിതി അംഗം അപു ജോൺ ജോസഫ് അനുശോചന പ്രമേയം അവതരിപ്പിച്ചു.