ഹര്‍ജി മാറ്റി
Saturday, September 14, 2024 2:22 AM IST
കൊച്ചി: സംവിധായകന് ബി. ഉണ്ണിക്കൃഷ്ണനെ സിനിമാ നയരൂപീകരണ സമിതി അംഗമാക്കിയതിനെതിരേ സംവിധായകന് വിനയന് നല്കിയ ഹര്‍ജി ഹൈക്കോടതി ഓണാവധിക്കുശേഷം പരിഗണിക്കാന്‍ മാറ്റി.
തൊഴില്നിഷേധത്തിനെതിരേ താന്‍ നല്കിയ പരാതിയില്‍ കോംപറ്റീഷന്‍ കമ്മിറ്റി ഓഫ് ഇന്ത്യയുടെ നടപടിക്കു വിധേയനായയാളാണ് ഉണ്ണിക്കൃഷ്ണനെന്നതടക്കം ചൂണ്ടിക്കാട്ടിയാണു ഹര്‍ജി നല്‍കിയിരിക്കുന്നത്.