തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എ​​​ൻ​​​എ​​​ഫ്എ​​​സ്എ റേ​​​ഷ​​​ൻ ഗു​​​ണ​​​ഭോ​​​ക്താ​​​ക്ക​​​ളു​​​ടെ (മ​​​ഞ്ഞ, പി​​​ങ്ക് കാ​​​ർ​​​ഡു​​​ക​​​ൾ) ഇ​​​കെ​​​വൈ​​​സി അ​​​പ്‌​​​ഡേ​​​ഷ​​​ൻ 18ന് ​​​ആ​​​രം​​​ഭി​​​ക്കും.

24വ​​​രെ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ജി​​​ല്ല​​​യി​​​ലു​​​ള്ള​​​വ​​​ർ​​​ക്ക് മാ​​​ത്ര​​​വും 25 മു​​​ത​​​ൽ ഒ​​​ക‌്ടോ​​​ബ​​​ർ ഒന്നു വ​​​രെ കൊ​​​ല്ലം, ആ​​​ല​​​പ്പു​​​ഴ, പ​​​ത്ത​​​നം​​​തി​​​ട്ട, കോ​​​ട്ട​​​യം, ഇ​​​ടു​​​ക്കി, എ​​​റ​​​ണാ​​​കു​​​ളം, തൃ​​​ശൂ​​​ർ എ​​​ന്നീ ജി​​​ല്ല​​​ക്കാ​​​ർ​​​ക്കും ഒ​​​ക്‌ടോ‌​​​ബ​​​ർ മൂന്നു മു​​​ത​​​ൽ എട്ടു വ​​​രെ പാ​​​ല​​​ക്കാ​​​ട്, കോ​​​ഴി​​​ക്കോ​​​ട്, വ​​​യ​​​നാ​​​ട്, ക​​​ണ്ണൂ​​​ർ, മ​​​ല​​​പ്പു​​​റം, കാ​​​സ​​​ർ​​​ഗോ​​​ഡ് ജി​​​ല്ല​​​ക​​​ളി​​​ലു​​​ള്ള​​​വ​​​ർ​​​ക്കും അ​​​പ്ഡേ​​​ഷ​​​ൻ ന​​​ട​​​ത്താം.


മു​​​ന്പ് അ​​​പ്‌​​​ഡേ​​​ഷ​​​ൻ ചെ​​​യ്ത​​​വ​​​രും ഓ​​​ഗ​​​സ്റ്റി​​​ൽ റേ​​​ഷ​​​ൻ വാ​​​ങ്ങാ​​​ൻ നേ​​​രി​​​ട്ടെ​​​ത്തി ബ​​​യോ​​​മെ​​​ട്രി​​​ക് സം​​​വി​​​ധാ​​​നം ഉ​​​പ​​​യോ​​​ഗി​​​ച്ച് റേ​​​ഷ​​​ൻ വാ​​​ങ്ങി​​​യ ഗു​​​ണ​​​ഭോ​​​ക്താ​​​ക്ക​​​ളും അ​​​പ്‌​​​ഡേ​​​ഷ​​​ൻ ന​​​ട​​​ത്തേ​​​ണ്ട​​​തി​​​ല്ല.

ഗു​​​ണ​​​ഭോ​​​ക്താ​​​ക്ക​​​ൾ​​​ക്ക് റേ​​​ഷ​​​ൻ കാ​​​ർ​​​ഡ്, ആ​​​ധാ​​​ർ കാ​​​ർ​​​ഡ് എ​​​ന്നി​​​വ സ​​​ഹി​​​തം റേ​​​ഷ​​​ൻ ക​​​ട​​​ക​​​ളി​​​ൽ നേ​​​രി​​​ട്ടെ​​​ത്തി അ​​​പ്ഡേ​​​ഷ​​​ൻ ന​​​ട​​​ത്താം.