സാഹചര്യങ്ങൾ അനുകൂലമാകാതെ വന്നതോടെ ആ ശ്രമം പരാജയപ്പെട്ടു. ഇതോടെ കലവൂർ കോർത്തുശേരിയിലെ വീട്ടിലേക്ക് സുഭദ്രയെ എത്തിച്ചു. സുഭദ്ര വന്ന കാര്യം നാട്ടുകാരും സുഭദ്രയുടെ ബന്ധുക്കളും അറിയാതിരിക്കാൻ പ്രതികൾ ശ്രദ്ധിച്ചു.
കൊലപാതകത്തിന് സുഹൃത്ത് റെയ്നോൾഡ്സിന്റെ സഹായവും തേടി. അടുത്ത ബന്ധു വിഷാദരോഗത്തിന് ഉപയോഗിക്കുന്ന മരുന്നുകൾ എത്തിച്ച റെയ് നോൾഡ്സിന് കൊലപാതകത്തിൽ നേരിട്ട് പങ്കില്ലെങ്കിലും ആസൂത്രണത്തിൽ പങ്കുണ്ടെന്ന് പോലീസ് പറയുന്നു.
റെയ്നോൾഡ്സിന്റെ രണ്ടാം വിവാഹം കഴിഞ്ഞിട്ട് ഒരാഴ്ച ആലപ്പുഴ: സുഭദ്ര കൊലക്കേസിലെ കൂട്ടുപ്രതി റെയ്നോൾഡ്സിന്റെ വിവാഹം നടന്നിട്ട് ആഴ്ചകഴിഞ്ഞേയുള്ളൂ. രണ്ടാം വിവാഹമാണ്. രണ്ടാം തീയതി കാട്ടൂരിലെ പള്ളിയിലായിരുന്നു വിവാഹം. ആദ്യഭാര്യ രോഗം ബാധിച്ചു മരിച്ചു. സഹോദരിയുടെ മകനാണ് മുഖ്യപ്രതി മാത്യൂസ്.
ഇരുവരും ഉറ്റ സുഹൃത്തുക്കളുമാണ്. സുഭദ്രയുടെ കൊലപാതക വിവരം പുറത്തിറഞ്ഞപ്പോഴും നാട്ടിൽത്തന്നെ ഉണ്ടായിരുന്നു. ആ ദിവസങ്ങളിൽ മാത്യൂസിനെ വീട്ടിൽ കണ്ടതായി പോലീസിന് വിവരം ലഭിച്ചിരുന്നു.
തുടർന്ന് പോലീസ് ഇയാളെ ചോദ്യം ചെയ്തിരുന്നു. മണിപ്പാലിൽ മാത്യൂസും ശർമിളയും പിടിയിലായി പോലീസ് കൂടുതൽ ചോദ്യം ചെയ്തതോടെയാണ് കൊലപാതകവുമായി റെയ്നോൾഡ്സിന്റെ ബന്ധം വ്യക്തമായത്. തുടർന്ന് കൂട്ടു പ്രതിയാക്കി അറസ്റ്റ് ചെയ്യുകയായിരുന്നു.
മാത്യൂസിനെയും ശർമിളയെയും തേടി ഉഡുപ്പിയിലേക്ക് പുറപ്പെട്ട പോലീസ് സംഘത്തിന് തുടക്കം മുതൽ വലിയ പ്രതിസന്ധിയായിരുന്നെങ്കിലും രണ്ടു പ്രതികളെയുംകൊണ്ടാണ് അവർ തിരിച്ചെത്തിയത്. വാടകയ്ക്കെടുത്ത കാറിന്റെ എസി തകരാറിലായി. കടുത്ത ചൂട് സഹിച്ച് യാത്ര, വടക്കൻ കേരളത്തിൽ എത്തിയപ്പോൾ മഴ ശക്തമായി.
യാത്ര ദുഷ്കരമായി കാർ വർക്ക് ഷോപ്പിൽ കയറ്റിയാൽ സമയം നഷ്ടമാകുമെന്നും പ്രതികൾ കടന്നേക്കുമെന്നും കണക്കാക്കി യാത്ര തുടർന്നു.
ഉഡുപ്പിയിൽ പരിചയമുള്ള ഒരു പോലീസുകാരന്റെ വാഹനം തത്കാലം വാങ്ങി വാടകയ്ക്ക് എടുത്ത കാർ നന്നാക്കാൻ കൊടുത്തു. പ്രതികളുമായി ആലപ്പുഴ എത്തുമ്പോഴേക്കും കാറിന് അടുത്ത പ്രശ്നം. ടയർ പഞ്ചറായി. തുടർന്ന് പ്രതികളെ എങ്ങനെയും മണ്ണഞ്ചേരി സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു.