തീറ്റമത്സരത്തിനിടെ അപകടം; ഇഡ്ഡലി തൊണ്ടയിൽ കുടുങ്ങി മത്സരാർഥി മരിച്ചു
Sunday, September 15, 2024 2:27 AM IST
പാലക്കാട്: ഓണാഘോഷത്തിന്റെ ഭാഗമായി നടന്ന തീറ്റമത്സരത്തിൽ ഇഡ്ഡലി തൊണ്ടയിൽ കുടുങ്ങി മത്സരാർഥി മരിച്ചു. കഞ്ചിക്കോട് പുതുശേരി ആലാമരം പാഞ്ചാലിയുടെ മകൻ ബി. സുരേഷ് (49) ആണ് മരിച്ചത്. ടിപ്പർ ലോറി ഡ്രൈവറാണ്.
ഇന്നലെ ഉച്ചയ്ക്കു 12ഓടെ വീടിനുസമീപം സുഹൃത്തുക്കൾ ചേർന്നു നടത്തിയ ഓണാഘോഷ പരിപാടിക്കിടെയാണ് സംഭവം. ഇഡ്ഡലി തീറ്റമത്സരത്തിനിടെ സുരേഷിനു ശ്വാസതടസമുണ്ടായി കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ വാളയാറിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്രഥമശുശ്രൂഷ നൽകിയെങ്കിലും മരിച്ചു. അവിവാഹിതനാണ്.