മറ്റക്കര: മകളെ ജോലിക്ക് വിടാനായി പോകുന്നതിനിടെ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പിതാവിന് ദാരുണാന്ത്യം. അരുവിക്കുഴി വരിക്കമാക്കൽ സെബാസ്റ്റ്യൻ ജയിംസാണ് (55) മരിച്ചത്.
ഇന്നലെ വൈകുന്നേരം 6.30നു മഞ്ഞാമറ്റം - മണൽ റോഡിൽ രണ്ടുവഴിയിൽ വച്ചായിരുന്നു അപകടം. ഒപ്പമുണ്ടായിരുന്ന മകൾ മെറിനെ (24) ഗുരുതര പരിക്കുകളോടെ പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൂഞ്ഞാർ അടിവാരം വാഴയിൽ എൽസമ്മ സെബാസ്റ്റ്യനാണ് ഭാര്യ. മറ്റു മക്കൾ: മെൽവിൻ, മാഗി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.