മ്യൂസിയം, പ്ലാനറ്റാേറിയം അവധി
Saturday, September 14, 2024 2:22 AM IST
തിരുവനന്തപുരം: ഓണം പ്രമാണിച്ച് 14, 15, 16 ദിവസങ്ങളിൽ കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയം തിരുവനന്തപുരം, പ്രിയദർശിനി പ്ലാനറ്റോറിയം, റീജണൽ സയൻസ് സെന്റർ, ചാലക്കുടി എന്നിവ പ്രവർത്തിക്കില്ല. സെപ്റ്റംബർ 17 പ്രവൃത്തിദിവസമായിരിക്കും.
17 മുതൽ എല്ലാ പ്രവൃത്തിദിവസങ്ങളിലും വൈകുന്നേരം ഏഴിന് തിരുവനന്തപുരം കാമ്പസിൽ മ്യൂസിക്കൽ വാട്ടർ ഫൗണ്ടൻ (സംഗീത-ജലധാര) പ്രദർശനം ഉണ്ടായിരിക്കും. ഓണം പ്രമാണിച്ച് 22 വരെ എല്ലാ പ്രവൃത്തി ദിവസങ്ങളിലും വൈകുന്നേരം ഏഴു മുതൽ എട്ടുവരെ വാനനിരീക്ഷണത്തിനുള്ള സൗകര്യം ലഭ്യമാണ്.
വിവിധ പ്രദർശനങ്ങളുടെ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാം. വെബ്സൈറ്റ് www. kstmuseum.com സന്ദർശിക്കുക.