അൻവറിന് വധഭീഷണി: ക്രൈംബ്രാഞ്ച് അന്വേഷിച്ചേക്കും
Saturday, September 14, 2024 2:22 AM IST
തിരുവനന്തപുരം: ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കെതിരേ നടത്തിയ വെളിപ്പെടുത്തലുകളെത്തുടർന്ന് പി.വി. അൻവർ എംഎൽഎയെ വധിക്കുമെന്നും കുടുംബത്തെ അപായപ്പെടുത്തുമെന്നുമുള്ള ഭീഷണി ക്രൈംബ്രാഞ്ച് അന്വേഷിച്ചേക്കും.
ഇതു സംബന്ധിച്ച് ഡിജിപിക്ക് പി.വി.അൻവർ പരാതി നൽകിയിരുന്നു. ഊമക്കത്താണ് അൻവറിന് ലഭിച്ചത്. കുടുംബത്തിനും വീടിനും സ്വത്തുക്കൾക്കും പോലീസ് സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ടു.
വധഭീഷണിയെക്കുറിച്ച് ക്രൈംബ്രാഞ്ച് മേധാവിക്കും അൻവർ പരാതി നൽകിയതായും വിവരമുണ്ട്.