തൃശൂർ മാനേജ്മെന്റ് അസോസിയേഷന് ഓൾ ഇന്ത്യ അവാർഡ്
Sunday, September 15, 2024 1:29 AM IST
തൃശൂർ: ഓൾ ഇന്ത്യ മാനേജ്മെന്റ് അസോസിയേഷന്റെ ചാപ്റ്ററായ തൃശൂർ മാനേജ്മെന്റ് അസോസിയേഷൻ (ടിഎംഎ) പ്രവർത്തനമികവിൽ ഇന്ത്യയിലെ മികച്ച ചാപ്റ്ററിനുള്ള അവാർഡ് നേടി.
ഇതിനുമുൻപ് ടിഎംഎ ഏഴുതവണ അവാർഡ് സ്വന്തമാക്കിയിട്ടുണ്ട്. ഒരുവർഷത്തെ പ്രവർത്തനങ്ങളെ ആസ്പദമാക്കിയാണ് അവാർഡിനു തെരഞ്ഞെടുത്തത്.
ഡൽഹിയിൽ നടന്ന ഓൾ ഇന്ത്യ മാനേജ്മെന്റ് അസോസിയേഷന്റെ നാഷണൽ മാനേജ്മെന്റ് കണ്‍വെൻഷനിൽ എയ്മ പ്രസിഡന്റ് നിഖിൽ സ്വഹാനിയിൽനിന്ന് ടിഎംഎ മുൻ പ്രസിഡന്റ് ജിയോ ജോബ്, മുൻ സെക്രട്ടറി എ.പി. മധു, ടിഎംഎ പ്രസിഡന്റ് ടി.ആർ. അനന്തരാമൻ എന്നിവർ ചേർന്ന് അവാർഡ് ഏറ്റുവാങ്ങി.