പിആർഡി സെക്രട്ടറി ഹരികിഷോറിന് വ്യവസായ ഡയറക് ടറുടെ അധിക ചുമതല
Saturday, September 14, 2024 2:22 AM IST
തിരുവനന്തപുരം: പിആർഡി സെക്രട്ടറി എസ്. ഹരികിഷോറിന് വ്യവസായ, വാണിജ്യ ഡയറക്ടറുടെ അധിക ചുമതല നൽകി. സഹകരണ രജിസ്ട്രാറുടെ അധിക ചുമതല പിആർഡി ഡയറക്ടർ ടി.വി സുഭാഷിനും കൈമാറി.
വകുപ്പുകളുടെ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥർ ഹരിയാന, ജമ്മുകശ്മീർ തെരഞ്ഞെടുപ്പു നിരീക്ഷകരായി പോയ സാഹചര്യത്തിലാണ് ഐഎഎസിലെ മാറ്റം.
പട്ടികവർഗ വകുപ്പ് ഡയറക്ടർ രേണു രാജിന് പട്ടികജാതി ഡയറക്ടറുടെ അധിക ചുമതല നൽകി. തദ്ദേശ സ്പെഷൽ സെക്രട്ടറി ടി.വി. അനുപമയ്ക്ക് റവന്യൂ അഡീഷണൽ സെക്രട്ടറിയുടെചുമതല നൽകി.