നിയമസഭ കയ്യാങ്കളി കേസ് സർക്കാരിനേറ്റ തിരിച്ചടിയെന്ന് പ്രതിപക്ഷ നേതാവ്
Sunday, September 15, 2024 1:29 AM IST
തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളിക്കിടെ ഇടത് വനിതാ എംഎൽഎമാരെ കൈയേറ്റം ചെയ്തെന്ന് ആരോപിച്ച് കോണ്ഗ്രസ് മുൻ എംഎൽഎമാർക്കെതിരേ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കിയ ഹൈക്കോടതി വിധി സ്വാഗതം ചെയ്യുന്നുവെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
കേസിൽ വിചാരണ നടന്നാൽ മന്ത്രി വി. ശിവൻകുട്ടി ഉൾപ്പെടെയുള്ള സിപിഎം നേതാക്കൾ ശിക്ഷിക്കപ്പെടും. അത് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് കള്ള കേസെടുത്ത് വിചാരണ പരമാവധി നീട്ടിക്കൊണ്ടു പോകാൻ സർക്കാരും സിപിഎമ്മും ശ്രമിക്കുന്നത്.
കേസിനെ ദുർബലപ്പെടുത്താനുള്ള സർക്കാരിന്റെ നീക്കത്തിനേറ്റ തിരിച്ചടിയാണ് ഹൈക്കോടതി വിധിയെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.