ശോഭ ഫിലിം ഫെയര്‍ അവാര്‍ഡ്സ് താരനിശ നടത്തി
Sunday, September 15, 2024 1:29 AM IST
കൊച്ചി: കുമാര്‍ ഫിലിം ഫാക്ടറിയുമായി ചേര്‍ന്നു സംഘടിപ്പിച്ച 69-ാമത് ശോഭ ഫിലിം ഫെയര്‍ അവാര്‍ഡ്സ് സൗത്ത് 2024 അവാര്‍ഡ്സ് സമാപിച്ചു.
‘നന്‍പകല്‍ നേരത്ത് മയക്കം’ എന്ന ചിത്രത്തിലെ അഭിനയത്തിന് മമ്മൂട്ടി മികച്ച നടനായപ്പോൾ ‘രേഖ’യിലെ നായികാവേഷത്തിന് വിന്‍സി അലോഷ്യസ് മികച്ച നടിയായി.
താരനിശ മലയാളത്തില്‍ ഏഷ്യാനെറ്റ് മൂവീസും തമിഴില്‍ വിജയ് സൂപ്പറും കന്നഡയില്‍ സ്റ്റാര്‍ സുവര്‍ണ പ്ലസും തെലുങ്കില്‍ സ്റ്റാര്‍ മാ മൂവീസും സംപ്രേഷണം ചെയ്തു.