മേലെഭൂതയാറിൽ കഞ്ചാവുവേട്ട; 261 കഞ്ചാവുചെടികൾ നശിപ്പിച്ചു
Sunday, September 15, 2024 1:29 AM IST
അഗളി: അഗളി എക്സൈസ് പാർട്ടിയും പുതൂർ ഫോർ സംഘവും സംയുക്തമായി നടത്തിയ റെയ്ഡിൽ പുതൂർ പഞ്ചായത്തിലെ മേലെഭൂതയാറിൽനിന്നും 251 കഞ്ചാവുചെടികൾ കണ്ടെത്തി നശിപ്പിച്ചു. ഓണം സ്പെഷൽ ഡ്രൈവിനോടനുബന്ധിച്ചായിരുന്നു റെയ്ഡ്.
മേലെകണ്ടിയൂരിലും പഴയയൂരിനും ഇടയിലുള്ള മലയിടുക്കുകളിലാണ് കഞ്ചാവുചെടികൾ കണ്ടെത്തിയത്. 31 തടങ്ങളിലായി കൃഷിചെയ്യുന്ന കഞ്ചാവുചെടികൾക്കു പത്തടിയിലധികം ഉയരമുണ്ട്.
സാമ്പിൾ ശേഖരിച്ചശേഷം ബാക്കിയുള്ളവ തീയിട്ടുനശിപ്പിച്ചു. പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയതായി ഉദ്യോഗസ്ഥസംഘം അറിയിച്ചു.