ബി​​പി​​സി​​എ​​ല്ലി​​ലും എ​​ച്ച്ഒ​​സി​​യി​​ലും ദി​​വ​​സ​​വും പ​​രി​​ശോ​​ധ​​ന ന​​ട​​ത്ത​​ണമെന്നു കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിനോട് കോടതി
ബി​​പി​​സി​​എ​​ല്ലി​​ലും എ​​ച്ച്ഒ​​സി​​യി​​ലും ദി​​വ​​സ​​വും പ​​രി​​ശോ​​ധ​​ന ന​​ട​​ത്ത​​ണമെന്നു കേന്ദ്ര മലിനീകരണ 
നിയന്ത്രണ ബോര്‍ഡിനോട് കോടതി
Thursday, September 5, 2024 12:00 AM IST
കൊ​​ച്ചി: അ​​മ്പ​​ല​​മു​​ക​​ളി​​ലെ ബി​​പി​​സി​​എ​​ല്‍, ഹി​​ന്ദു​​സ്ഥാ​​ന്‍ ഓ​​ര്‍ഗാ​​നി​​ക് കെ​​മി​​ക്ക​​ല്‍സ് തു​​ട​​ങ്ങി​​യ ക​​മ്പ​​നി​​ക​​ളി​​ല്‍ കേ​​ന്ദ്ര മ​​ലി​​നീ​​ക​​ര​​ണ നി​​യ​​ന്ത്ര​​ണ ബോ​​ര്‍ഡ് ദി​​നം​​പ്ര​​തി പ​​രി​​ശോ​​ധ​​ന ന​​ട​​ത്ത​​ണ​​മെ​​ന്നു ഹൈ​​ക്കോ​​ട​​തി. പ​​രി​​ശോ​​ധ​​ന ന​​ട​​ത്തി ഒ​​രു മാ​​സ​​ത്തി​​ന​​കം റി​​പ്പോ​​ര്‍ട്ട് സ​​മ​​ര്‍പ്പി​​ക്ക​​ണ​​മെ​​ന്നും ജ​​സ്റ്റീ​​സ് ദേ​​വ​​ന്‍ രാ​​മ​​ച​​ന്ദ്ര​​ന്‍റെ ഉ​​ത്ത​​ര​​വി​​ൽ പ​​റ​​യു​​ന്നു.

അ​​യ്യം​​കു​​ഴി​​ഭാ​​ഗ​​ത്ത് താ​​മ​​സി​​ക്കു​​ന്ന​​വ​​ര്‍ക്ക് ഫാ​​ക്ട​​റി​​ക​​ളി​​ല്‍ നി​​ന്നു​​ള്ള മ​​ലി​​നീ​​ക​​ര​​ണം മൂ​​ലം ജീ​​വി​​ക്കാ​​നാ​​കു​​ന്നി​​ല്ലെ​​ന്നും ത​​ങ്ങ​​ള്‍ താ​​മ​​സി​​ക്കു​​ന്ന സ്ഥ​​ലം​​കൂ​​ടി ഏ​​റ്റെ​​ടു​​ക്കാ​​ന്‍ നി​​ര്‍ദേ​​ശി​​ക്ക​​ണ​​മെ​​ന്നു​​മാ​​വ​​ശ്യ​​പ്പെ​​ട്ട് സ​​ജീ​​വ് കു​​മാ​​ര്‍ അ​​ട​​ക്ക​​മു​​ള്ള​​വ​​ര്‍ ന​​ല്‍കി​​യ കോ​​ട​​തി​​യ​​ല​​ക്ഷ്യ ഹ​​ര്‍ജി​​യാ​​ണു കോ​​ട​​തി​​യു​​ടെ പ​​രി​​ഗ​​ണ​​ന​​യി​​ലു​​ള്ള​​ത്.


നേ​​ര​​ത്തേ ഇ​​തേ ആ​​വ​​ശ്യം ഉ​​ന്ന​​യി​​ച്ചു ന​​ല്‍കി​​യ ഹ​​ര്‍ജി​​യി​​ല്‍ ഹ​​ർ​​ജി​​ക്കാ​​രെ​​യ​​ട​​ക്കം കേ​​ട്ട് തീ​​രു​​മാ​​ന​​മെ​​ടു​​ക്കാ​​ന്‍ നി​​ര്‍ദേ​​ശം ന​​ല്‍കി​​യി​​രു​​ന്നു. ഇ​​തു പാ​​ലി​​ച്ചി​​ല്ലെ​​ന്നാ​​രോ​​പി​​ച്ചാ​​ണ് ചീ​​ഫ് സെ​​ക്ര​​ട്ട​​റി​​ക്കെ​​തി​​രേ കോ​​ട​​തി​​യ​​ല​​ക്ഷ്യ ഹ​​ര്‍ജി ന​​ല്‍കി​​യ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.