“ആരോഗ്യപ്രശ്നമുണ്ട്, മെ​​​ഡി​​​ക്ക​​​ല്‍ നി​​​രീ​​​ക്ഷ​​​ണം വേണം”
“ആരോഗ്യപ്രശ്നമുണ്ട്,  മെ​​​ഡി​​​ക്ക​​​ല്‍ നി​​​രീ​​​ക്ഷ​​​ണം വേണം”
Wednesday, September 4, 2024 1:23 AM IST
കൊ​​​ച്ചി: ബം​​​ഗാ​​​ളി ന​​​ടി​​​യു​​​ടെ പ​​​രാ​​​തി​​​യി​​​ല്‍ എ​​​റ​​​ണാ​​​കു​​​ളം നോ​​​ര്‍​ത്ത് പോ​​​ലി​​​സ് എ​​​ടു​​​ത്ത കേ​​​സി​​​ല്‍ സം​​​വി​​​ധാ​​​യ​​​ക​​​ന്‍ ര​​​ഞ്ജി​​​ത് ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ല്‍ മു​​​ന്‍​കൂ​​​ര്‍ ജാ​​​മ്യാ​​​പേ​​​ക്ഷ സ​​​മ​​​ര്‍​പ്പി​​​ച്ചു. പ​​​തി​​​ന​​​ഞ്ച് വ​​​ര്‍​ഷ​​​ത്തി​​​നു​​​ശേ​​​ഷം ഇ​​​ത്ത​​​ര​​​മൊ​​​രു ആ​​​രോ​​​പ​​​ണം ഉ​​​ന്ന​​​യി​​​ക്കു​​​ന്ന​​​ത് ഗൂ​​​ഢ​​​ല​​​ക്ഷ്യ​​​ത്തോ​​​ടെ​​​യാ​​​ണ്.​​​ പ​​​രാ​​​തി കെ​​​ട്ടി​​​ച്ച​​​മ​​​ച്ച​​​താ​​​ണ്. സി​​​നി​​​മ​​​യി​​​ല്‍ അ​​​വ​​​സ​​​രം ന​​​ല്‍​കാ​​​ത്ത​​​തി​​​ന്‍റെ നീ​​​ര​​​സ​​​മാ​​​ണ് പ​​​രാ​​​തി​​​ക്കു കാ​​​ര​​​ണം.

2009ല്‍ ​​​സി​​​നി​​​മാ ച​​​ര്‍​ച്ച​​​യ്ക്കാ​​​യാ​​​ണ് ന​​​ടി​​​യെ കൊ​​​ച്ചി​​​യി​​​ലെ ഫ്ലാ​​​റ്റി​​​ല്‍ വി​​​ളി​​​ച്ചു​​​വ​​​രു​​​ത്തി​​​യ​​​ത്. ത​​​ന്‍റെ സ​​​ഹ​​​പ്ര​​​വ​​​ര്‍​ത്ത​​​ക​​​രാ​​​യ നാ​​​ലു​​​പേ​​​രും അ​​​വി​​​ടെ​​​യു​​​ണ്ടാ​​​യി​​​രു​​​ന്നു. അ​​​സോ​​​സി​​​യേ​​​റ്റ് ശ​​​ങ്ക​​​ര്‍ രാ​​​മ​​​കൃ​​​ഷ്ണ​​​നാ​​​ണ് ന​​​ടി​​​യു​​​മാ​​​യി സം​​​സാ​​​രി​​​ച്ച​​​ത്.

എ​​​ന്നാ​​​ല്‍ ന​​​ടി ന​​​ല്‍​കി​​​യ ഇ​​​മെ​​​യി​​​ല്‍ പ​​​രാ​​​തി​​​യി​​​ല്‍ ഇ​​​ക്കാ​​​ര്യം മ​​​റ​​​ച്ചു​​​വ​​​ച്ചു.കേ​​​ര​​​ള ച​​​ല​​​ച്ചി​​​ത്ര അ​​​ക്കാ​​​ദ​​​മി​​​യി​​​ല്‍നി​​​ന്ന് പു​​​റ​​​ത്താ​​​ക്കാ​​​ന്‍ ല​​​ക്ഷ്യ​​​മി​​​ട്ട​​​വ​​​രാ​​​ണ് 15 വ​​​ര്‍​ഷം ക​​​ഴി​​​ഞ്ഞ് ഈ ​​​പ​​​രാ​​​തി ഉ​​​ന്ന​​​യി​​​ച്ച​​​തി​​​നു പി​​​ന്നി​​​ല്‍ പ്ര​​​വ​​​ര്‍​ത്തി​​​ച്ച​​​ത്.


2009 ലെ ​​​സം​​​ഭ​​​വ​​​ത്തി​​​ല്‍ ഐ​​പി​​സി 354-ാം വ​​​കു​​​പ്പ് പ്ര​​​കാ​​​ര​​​മാ​​​ണ് കേ​​​സ്. ഇ​​​ത് 2013നു ശേ​​​ഷ​​​മാ​​​ണ് ജാ​​​മ്യ​​​മി​​​ല്ലാ കു​​​റ്റ​​​മാ​​​ക്കി​​​യ​​​ത്. അ​​​തി​​​നുമു​​​മ്പ് ന​​​ട​​​ന്ന സം​​​ഭ​​​വ​​​ത്തി​​​ന്‍റെ പേ​​​രി​​​ല്‍ ത​​​നി​​​ക്കെ​​​തി​​​രേ ജാ​​​മ്യ​​​മി​​​ല്ലാ​​​ത്ത കേ​​​സെ​​​ടു​​​ത്ത​​​ത് മൗ​​​ലി​​​കാ​​​വ​​​കാ​​​ശ​​​ ലം​​​ഘ​​​ന​​​മാ​​​ണെ​​​ന്നും ഹ​​​ര്‍​ജി​​​യി​​​ല്‍ പ​​​റ​​​യു​​​ന്നു.

ക​​​ര​​​ള്‍മാ​​​റ്റ ശ​​​സ്ത്ര​​​ക്രി​​​യ ന​​​ട​​​ത്തി​​​യ ആ​​​ളാ​​​ണെ​​​ന്നും മ​​​തി​​​യാ​​​യ മെ​​​ഡി​​​ക്ക​​​ല്‍ നി​​​രീ​​​ക്ഷ​​​ണം ആ​​​വ​​​ശ്യ​​​മാ​​​ണെ​​​ന്നും ര​​​ഞ്ജി​​​ത് ഹ​​​ര്‍​ജി​​​യി​​​ല്‍ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ക്കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​മു​​​ണ്ടാ​​​യാ​​​ല്‍ ആ​​​രോ​​​ഗ്യ​​​പ്ര​​​ശ്‌​​ന​​​ങ്ങ​​​ളു​​​ണ്ടാ​​​കും. ഇ​​​ത്ത​​​രം സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ളി​​​ല്‍ അ​​​റ​​​സ്റ്റ് ത​​​ട​​​യ​​​ണ​​​മെ​​​ന്നു​​​മാ​​​ണ് ആ​​​വ​​​ശ്യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.