റി​പ്പോ​ര്‍​ട്ട് ഒ​രു വി​ഭാ​ഗ​ത്തി​ന്‍റേതു മാ​ത്രം
റി​പ്പോ​ര്‍​ട്ട് ഒ​രു  വി​ഭാ​ഗ​ത്തി​ന്‍റേതു മാ​ത്രം
Wednesday, September 4, 2024 1:23 AM IST
കൊ​​​​ച്ചി: ഹേ​​​​മ ക​​​​മ്മി​​​​റ്റി റി​​​​പ്പോ​​​​ര്‍​ട്ട് ഒ​​​​രു വി​​​​ഭാ​​​​ഗ​​​​ത്തി​​​​ന്‍റെ മാ​​​​ത്ര​​​​മാ​​​​ണെ​​​​ന്ന് ഡ​​​​ബ്ബിം​​​​ഗ് ആ​​​​ര്‍​ട്ടി​​​​സ്റ്റ് ഭാ​​​​ഗ്യ​​​​ല​​​​ക്ഷ്മി. ലൈം​​​​ഗി​​​​ക ചൂ​​​​ഷ​​​​ണ​​​​മു​​​​ണ്ടാ​​​​യി​​​​ട്ടു​​​​ണ്ടോ​​​​യെ​​​​ന്ന് മാ​​​​ത്ര​​​​മാ​​​​ണ് ക​​​​മ്മി​​​​റ്റി​​​​ക്കു മു​​​​ന്നി​​​​ല്‍ ഹാ​​​​ജ​​​​രാ​​​​യ​​​​വ​​​​രോ​​​​ട് അം​​​​ഗ​​​​ങ്ങ​​​​ള്‍ ആ​​​​രാ​​​​ഞ്ഞ​​​​ത്.

അ​​​​ടി​​​​സ്ഥാ​​​​ന ആ​​​​വ​​​​ശ്യ​​​​ങ്ങ​​​​ളെ​​​​ക്കു​​​​റി​​​​ച്ചോ ബു​​​​ദ്ധി​​​​മു​​​​ട്ടു​​​​ക​​​​ളെ​​​​ക്കു​​​​റി​​​​ച്ചോ ചോ​​​​ദി​​​​ച്ചി​​​​ട്ടി​​​​ല്ല. സി​​​​നി​​​​മാ മേ​​​​ഖ​​​​ല​​​​യി​​​​ല്‍ പ്ര​​​​വ​​​​ര്‍​ത്തി​​​​ക്കു​​​​ന്ന സാ​​​​ധാ​​​​ര​​​​ണ തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ളു​​​​ടെ ഫോ​​​​ണ്‍​ന​​​​മ്പ​​​​ര്‍ കൈ​​​​മാ​​​​റി​​​​യി​​​​ട്ടും അ​​​​വ​​​​രെ കേ​​​​ള്‍​ക്കാ​​​​ള്‍ ക​​​​മ്മി​​​​റ്റി താ​​​​ത്പ​​​​ര്യം കാ​​​​ണി​​​​ച്ചി​​​​ല്ലെ​​​​ന്നും ഭാ​​​​ഗ്യ​​​​ല​​​​ക്ഷ്മി ആ​​​​രോ​​​​പി​​​​ച്ചു.

ഡ​​​​ബ്ബിം​​​​ഗ് ആ​​​​ര്‍​ട്ടി​​​​സ്റ്റു​​​​ക​​​​ളു​​​​ടെ​​​​യും മേ​​​​ക്ക​​​​പ്പ് ആ​​​​ര്‍​ട്ടി​​​​സ്റ്റു​​​​ക​​​​ളു​​​​ടെ​​​​യും സം​​​​ഘ​​​​ട​​​​ന​​​​ക​​​​ളി​​​​ല്‍​നി​​​​ന്നും താ​​​​നു​​​​ള്‍​പ്പെ​​​​ടെ നാ​​​​ലു​​​​പേ​​​​ര്‍ മാ​​​​ത്ര​​​​മാ​​​​ണ് ക​​​​മ്മീ​​​​ഷ​​​​ന് മു​​​​മ്പാ​​​​കെ ഹാ​​​​ജ​​​​രാ​​​​യ​​​​ത്. സി​​​​നി​​​​മാ മേ​​​​ഖ​​​​ല​​​​യി​​​​ലെ തൊ​​​​ഴി​​​​ലി​​​​ട​​​​ത്ത് സ്ത്രീ​​​​ക​​​​ള്‍​ക്ക് എ​​​​ന്തെ​​​​ല്ലാം ബു​​​​ദ്ധി​​​​മു​​​​ട്ടു​​​​ക​​​​ളാ​​​​ണ് ഉ​​​​ണ്ടാ​​​​കു​​​​ന്ന​​​​തെ​​​​ന്നു പ​​​​ഠി​​​​ച്ച് റി​​​​പ്പോ​​​​ര്‍​ട്ട് സ​​​​മ​​​​ര്‍​പ്പി​​​​ക്കാ​​​​നാ​​​​ണ് സ​​​​ര്‍​ക്കാ​​​​ര്‍ ഹേ​​​​മ ക​​​​മ്മി​​​​റ്റി രൂ​​​​പീ​​​​ക​​​​രി​​​​ച്ച​​​​ത്.


എ​​​​ന്നാ​​​​ല്‍ ആ ​​​​റി​​​​പ്പോ​​​​ര്‍​ട്ട് പു​​​​റ​​​​ത്തു​​​​വ​​​​ന്ന അ​​​​ന്നു​​​​മു​​​​ത​​​​ല്‍ സി​​​​നി​​​​മാ മേ​​​​ഖ​​​​ല​​​​യി​​​​ലു​​​​ള്ള സ്ത്രീ​​​​ക​​​​ളെ ഒ​​​​ന്ന​​​​ട​​​​ങ്കം അ​​​​പ​​​​മാ​​​​നി​​​​ച്ചു​​​​കൊ​​​​ണ്ടി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്. തൊ​​​​ഴി​​​​ലി​​​​ട​​​​ത്തെ ചൂ​​​​ഷ​​​​ണം സം​​​​ബ​​​​ന്ധി​​​​ച്ച് അ​​​​റി​​​​ഞ്ഞി​​​​രു​​​​ന്നെ​​​​ങ്കി​​​​ല്‍ ജ​​​​സ്റ്റീ​​​​സ് ഹേ​​​​മ ആ​​​​ദ്യം പോ​​​​ലീ​​​​സി​​​​നെ വി​​​​വ​​​​രം അ​​​​റി​​​​യി​​​​ക്ക​​​​ണ​​​​മാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്നും ഭാ​​​​ഗ്യ​​​​ല​​​​ക്ഷ്മി പ​​​​റ​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.