മുകേഷ് എം​എ​ൽ​എസ്ഥാ​നം രാ​ജി​വ​യ്ക്കേണ്ടതില്ലെന്നു സിപിഎം
മുകേഷ് എം​എ​ൽ​എസ്ഥാ​നം  രാ​ജി​വ​യ്ക്കേണ്ടതില്ലെന്നു സിപിഎം
Sunday, September 1, 2024 1:50 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: ആ​​രോ​​പ​​ണ​​ങ്ങ​​ളു​​ടെ പേ​​രി​​ൽ മു​​കേ​​ഷ് എം​​എ​​ൽ​​എ സ്ഥാ​​നം രാ​​ജി​​വ​​യ്ക്കി​​ല്ലെ​​ന്നു സി​​പി​​എം. ഇ​​ന്ന​​ലെ ചേ​​ർ​​ന്ന പാ​​ർ​​ട്ടി സം​​സ്ഥാ​​ന സ​​മി​​തി​​യു​​ടേ​​താ​​ണു തീ​​രു​​മാ​​നം.

കു​​റ്റാ​​രോ​​പ​​ണ​​ത്തി​​ന്‍റെ പേ​​രി​​ൽ ഒ​​രു എം​​എ​​ൽ​​എ രാ​​ജി​​വ​​ച്ചാ​​ൽ പി​​ന്നീ​​ടു കു​​റ്റ​​ക്കാ​​ര​​ന​​ല്ലെ​​ന്നു ക​​ണ്ടാ​​ൽ അ​​ദ്ദേ​​ഹ​​ത്തെ ആ ​​സ്ഥാ​​ന​​ത്തേ​​ക്കു മ​​ട​​ക്കി​​ക്കൊണ്ടു​​വ​​രാ​​ൻ ക​​ഴി​​യി​​ല്ല. അ​​തു സ്വാ​​ഭാ​​വി​​ക നീ​​തി​​യു​​ടെ നി​​ഷേ​​ധ​​മാ​​യി​​രി​​ക്കും.

അ​​തു​​കൊ​​ണ്ടു മു​​കേ​​ഷി​​നു നി​​ര​​പ​​രാ​​ധി​​ത്വം തെ​​ളി​​യി​​ക്കാ​​നു​​ള്ള അ​​വ​​സ​​രം ന​​ൽ​​കു​​ക​​യാ​​ണെ​​ന്നും രാ​​ജി​​വ​​യ്ക്ക​​ണ​​മെ​​ന്ന ആ​​വ​​ശ്യം പാ​​ർ​​ട്ടി ത​​ള്ളു​​ക​​യാ​​ണെ​​ന്നും സി​​പി​​എം സം​​സ്ഥാ​​ന സെ​​ക്ര​​ട്ട​​റി എം.​​വി.​​ ഗോ​​വി​​ന്ദ​​ൻ പ​​റ​​ഞ്ഞു. രാ​​ഷ്‌ട്രീയ​​ല​​ക്ഷ്യം വ​​ച്ചു​​കൊ​​ണ്ട് ഇ​​പ്പോ​​ൾ കാ​​ണി​​ക്കു​​ന്ന ന​​ട​​പ​​ടി​​ക​​ൾ ഒ​​ന്നും അം​​ഗീ​​ക​​രി​​ക്കാ​​നാ​​വി​​ല്ല.


രാ​​ഷ്‌ട്രീയ​​മാ​​യി ന​​ട​​ത്തു​​ന്ന പ്ര​​ചാ​​ര​​ണ​​ത്തി​​ന് വ​​ഴ​​ങ്ങാ​​ൻ മ​​ന​​സി​​ല്ല. മു​​കേ​​ഷ് രാ​​ജി​​വ​​ച്ചാ​​ൽ അ​​ത് നീ​​തിനി​​ഷേ​​ധ​​മാ​​കും. ​ നി​​ര​​പ​​രാ​​ധി​​ത്വം തെ​​ളി​​യി​​ക്കാ​​ൻ അ​​വ​​സ​​രം ന​​ൽ​​ക​​ണ​​മെ​​ന്ന ശ​​ശി​​ ത​​രൂ​​രി​​ന്‍റെ പ്ര​​സ്താ​​വ​​ന ശ​​രി​​യാ​​ണ്. എ​​ന്നാ​​ൽ, സി​നി​മ​യു​മാ​യി ബ​​ന്ധ​​പ്പെ​​ട്ട സ​​മി​​തി​​ക​​ളി​​ൽ അ​​ദ്ദേ​​ഹം പ​​ങ്കെ​​ടു​​ക്കി​​ല്ലെ​​ന്നും ഗോ​​വി​​ന്ദ​​ൻ പ​​റ​​ഞ്ഞു.

കെ​​ടി​​ഡി​​സി ചെ​​യ​​ർ​​മാ​​ൻ പി.​​കെ. ശ​​ശി​​ക്കെ​​തി​​രേ സി​​പി​​എം പാ​​ല​​ക്കാ​​ട് ജി​​ല്ലാ​​ ക​​മ്മി​​റ്റി സ്വീ​​ക​​രി​​ച്ച ന​​ട​​പ​​ടി സം​​സ്ഥാ​​ന സ​​മി​​തി അം​​ഗീ​​ക​​രി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.