ക​ലാ​കാ​രി​ക​ള്‍​ക്കു മു​ന്നി​ല്‍ ഉ​പാ​ധി​കൾ ഉ​ണ്ടാ​ക​രു​തെ​ന്ന് മു​ഖ്യ​മ​ന്ത്രി
ക​ലാ​കാ​രി​ക​ള്‍​ക്കു മു​ന്നി​ല്‍ ഉ​പാ​ധി​കൾ   ഉ​ണ്ടാ​ക​രു​തെ​ന്ന് മു​ഖ്യ​മ​ന്ത്രി
Sunday, September 1, 2024 1:50 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മ​​​ന​​​സു​​​ക​​​ളെ മ​​​ലി​​​ന​​​മാ​​​ക്കു​​​ന്ന പ്ര​​​വൃ​ത്തി​​​ക​​​ള്‍ സി​​​നി​​​മാ​​​രം​​​ഗ​​​ത്ത് ഉ​​​ണ്ടാ​​​ക​​​രു​​​തെ​​​ന്നും ക​​​ലാ​​​കാ​​​രി​​​ക​​​ളു​​​ടെ മു​​​ന്നി​​​ല്‍ ഉ​​​പാ​​​ധി​​​ക​​​ളുണ്ടാ​​​ക​​​രു​​​തെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം നി​​​ശാ​​​ഗ​​​ന്ധി ഓ​​​ഡി​​​റ്റോ​​​റി​​​യ​​​ത്തി​​​ല്‍ ശ്രീ​​​കു​​​മാ​​​ര​​​ന്‍ ത​​​മ്പി ഫൗ​​​ണ്ടേ​​​ഷ​​​ന്‍ പു​​​ര​​​സ്‌​​​കാ​​​രം ന​​​ട​​​ന്‍ മോ​​​ഹ​​​ന്‍​ലാ​​​ലി​​​ന് സ​​​മ്മാ​​​നി​​​ച്ച് പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അദ്ദേഹം.

സ്ത്രീ​​​ക​​​ള്‍​ക്ക് നി​​​ര്‍​ഭ​​​യ​​​മാ​​​യി ക​​​ഴി​​​വു​​​ക​​​ള്‍ പ്ര​​​ക​​​ടി​​​പ്പി​​​ക്കാ​​​നു​​​ള്ള എ​​​ല്ലാ അ​​​വ​​​സ​​​ര​​​ങ്ങ​​​ളും സി​​​നി​​​മ രം​​​ഗ​​​ത്തു​​​ണ്ടാ​​​വ​​​ണം. ഇ​​​ക്കാ​​​ര്യ​​​ത്തി​​​ല്‍ സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​രി​​​ന് വ​​​ലി​​​യ നി​​​ര്‍​ബ​​​ന്ധം ഉ​​​ള്ള​​​തു​​​കൊ​​​ണ്ടാ​​​ണ് ചി​​​ല പ​​​രാ​​​തി​​​ക​​​ള്‍ ഉ​​​ണ്ടാ​​​യ​​​പ്പോ​​​ള്‍ സ്ത്രീ​​​ക​​​ളു​​​ടേ​​​ത് മാ​​​ത്ര​​​മാ​​​യ ഒ​​​രു ക​​​മ്മി​​​റ്റി​​​യെ നി​​​യോ​​​ഗി​​​ച്ച​​​ത്.


ക​​​ലാ​​​രം​​​ഗ​​​ത്തേ​​​ക്ക് ക​​​ട​​​ന്നു​​​വ​​​രു​​​ന്ന പു​​​തു​​​ത​​​ല​​​മു​​​റ​​​യ്ക്ക് ഈ ​​​സ​​​ന്ദേ​​​ശം പ​​​ക​​​ര്‍​ന്നു ന​​​ല്‍​കു​​​ന്ന ജീ​​​വി​​​ത​​​ത്തി​​​ന്‍റെ ഉ​​​ട​​​മ​​​ക​​​ളാ​​​ണ് ശ്രീ​​​കു​​​മാ​​​ര​​​ന്‍ ത​​​മ്പി​​​യും മോ​​​ഹ​​​ന്‍​ലാ​​​ലു​​​മെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി കൂ​​​ട്ടി​​​ച്ചേ​​​ര്‍​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.