ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് പ്രഖ്യാപനം ഉടൻ; ചെ​ല​വനു​വ​ദി​ച്ച് സ​ർ​ക്കാ​ർ
ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് പ്രഖ്യാപനം ഉടൻ; ചെ​ല​വനു​വ​ദി​ച്ച് സ​ർ​ക്കാ​ർ
Sunday, September 1, 2024 1:39 AM IST
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ലെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ഖ്യാ​പ​നം വൈ​കാ​തെ​യെ​ത്തു​മെ​ന്നു സൂ​ച​ന. തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ന്‍റെ നി​ർ​ദേ​ശാ​നു​സ​ര​ണം ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നെത്തു​ട​ർ​ന്ന് ഒ​ഴി​വു വ​ന്ന പാ​ല​ക്കാ​ട്, ചേ​ല​ക്ക​ര നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലേ​യും രാ​ഹു​ൽഗാ​ന്ധി ഒ​ഴി​ഞ്ഞ വ​യ​നാ​ട് ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ലേ​യും ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു ചെ​ല​വു​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യി വ​രു​ന്ന തു​ക സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ചു.

ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു മു​ന്നൊ​രു​ക്ക​ങ്ങ​ൾ​ക്കാ​യി 60.54 കോ​ടി രൂ​പ​യാ​ണ് അ​നു​വ​ദി​ച്ചുകൊ​ണ്ട് ധ​ന​വ​കു​പ്പ് ഉ​ത്ത​ര​വി​റ​ക്കി​യ​ത്.

ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു ചെ​ല​വു​ക​ൾ​ക്കു പു​റ​മെ ക​ഴി​ഞ്ഞ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പെ​ൻ​ഡിം​ഗ് ബി​ല്ലു​ക​ളും ഈ ​തു​ക​യി​ൽനി​ന്ന് ചെ​ല​വ​ഴി​ക്കാ​നും ധ​ന​വ​കു​പ്പ് നി​ർ​ദേ​ശി​ച്ചു.


ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ര​ണ്ടി​ട​ത്തുനി​ന്നു വി​ജ​യി​ച്ച രാ​ഹു​ൽ ഗാ​ന്ധി ഒ​ഴി​ഞ്ഞ വ​യ​നാ​ട് മ​ണ്ഡ​ല​ത്തി​ൽ എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി​യാ​യി​രി​ക്കും യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി.

ഷാ​ഫി പ​റ​ന്പി​ൽ, കെ. ​രാ​ധാ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ എം​പി​മാ​രാ​യ​തോ​ടെ​യാ​ണ് പാ​ല​ക്കാ​ട്, ചേ​ല​ക്ക​ര നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ൽ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് വേ​ണ്ടി​വ​രു​ന്ന​ത്. സെ​പ്റ്റം​ബ​റി​ൽ ത​ന്നെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ഖ്യാ​പ​ന​മു​ണ്ടാ​കും എ​ന്നാ​ണ് ല​ഭി​ക്കു​ന്ന വി​വ​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.